ADVERTISEMENT

പൊറോട്ട പ്രിയർക്ക് അൽപം പരിഷ്ക്കരിച്ചൊരു സ്പൈസി പൊറോട്ട രുചി പരിചയപ്പെട്ടാലോ, മസാലയിൽ പൊതിഞ്ഞ കൊത്തുപൊറോട്ട റെഡി.

ആവശ്യമുള്ള സാധനങ്ങൾ :

  • പൊറോട്ട - 3  എണ്ണം
  • സവാള -2  എണ്ണം ചെറുതായി അരിഞ്ഞത്
  • തക്കാളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1  ടേബിൾ സ്പൂൺ
  • കാപ്സിക്കം - 1/2 / അല്ലെങ്കിൽ 2 പച്ചമുളക്
  • കറിവേപ്പില - 4  തണ്ട്
  • മുളകുപൊടി - 1  ടി സ്പൂൺ
  • കുരുമുളക്പൊടി - 1 /2  ടി സ്പൂൺ
  • ഗരം മസാല - 1 /2  ടി സ്പൂൺ
  • ചിക്കൻ കറി ഗ്രേവി  - 1 /2  കപ്പ്
  • കറിയിലെ 2 , 3 ചിക്കൻ കഷ്ണങ്ങൾ ചെറുതായി പിച്ചി ഗ്രേവിയിൽ ഇടുക / ചിക്കൻ കറി ഇല്ലെങ്കിൽ ചിക്കൻ ക്യൂബ്സ് 1/2 ഗ്ലാസ് വെള്ളത്തിൽ അലിയിച്ചു ഉപയോഗിക്കാവുന്നതാണ്
  • മുട്ട - 3
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

1. പൊറോട്ടയെ ചെറിയ കഷ്ണങ്ങളായി മുറിച്ചു മാറ്റിവയ്ക്കുക.

2. കുഴിയുള്ള പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് സവാള ഇട്ട് പകുതി പരുവത്തിൽ വഴറ്റുക

3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാപ്സിക്കം, കറിവേപ്പില, തക്കാളി എന്നിവ ചേർത്ത് പകുതി വഴന്നു തുടങ്ങുമ്പോൾ ചെറിയ തീയിൽ  പൊടികൾ ഓരോന്നായി ചേർത്തുകൊടുക്കുക. പൊടികൾ മൂക്കുമ്പോൾ അതിലേക്ക് 2 മുട്ട പൊട്ടിച്ചൊഴിച്ചു ചിക്കിയെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് മുറിച്ചുവെച്ചിരിക്കുന്നപൊറോട്ട ചേർത്തുകൊടുക്കുക. മീഡിയം തീയിൽ 3 - 4  മിനിറ്റ് യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് ചിക്കൻ ഗ്രേവി ചേർത്തുകൊടുക്കുക. 4 -5 മിനിറ്റ് മീഡിയം തീയിൽ ഇത് അടച്ചുവെച്ചു കുക്ക് ചെയുക. കൊത്തുപൊറോട്ട റെഡി.

English Summary: Masala Kothu Parotta Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com