ADVERTISEMENT

ഈസി ടേസ്റ്റി ബംഗാളി സ്വീറ്റ് രുചിക്കൂട്ട് പരിചയപ്പെടാം. ഒരു പാക്കറ്റ് പാലിൽ നിന്ന് സൂപ്പർ ഈസി രസമലൈ വീട്ടിൽ തന്നെ തയാറാക്കാം...

ചേരുവകൾ 

  • പാൽ - 500 മില്ലി 
  • പഞ്ചസാര -3 സ്പൂൺ 
  • പാൽപ്പൊടി - 3 സ്പൂൺ 
  • നെയ്യ് - 1 സ്പൂൺ 
  • ബദാം - 5 
  • കുങ്കുമ പൂ 

തയാറാക്കുന്ന  വിധം 

  •  500 മില്ലി  പാൽ ചെറിയ ചൂടിൽ തിളപ്പിക്കുക. 
  •  3 സ്പൂൺ പഞ്ചസാരയും 3 സ്പൂൺ പാൽപ്പൊടിയും  ചേർക്കാം.
  •  പാൽ കട്ടി ആയി വരുമ്പോൾ ബദാം പൊടിച്ചതും കുങ്കുമപ്പൂവും  ചേർത്ത് തീ അണക്കുക, മിൽക്ക് സിറപ്പ് റെഡി 
  •  ഒരു നോൺ സ്റ്റിക്ക് പാനിൽ 1 കപ്പ്‌ പാൽപ്പൊടി, 3 സ്പൂൺ പൊടിച്ച പഞ്ചസാര, 2 സ്പൂൺ  പാൽ എന്നിവ ചേർത്ത് ഇളക്കുക. നെയ്യ് ചേർത്ത് നന്നായി യോജിപ്പിക്കുക. പാനിൽ നിന്നും അടർന്നു വരുന്ന സമയം നന്നായി ഇളക്കി എടുത്ത് തീ ഓഫ്‌ ചെയ്യുക. ചൂട് കുറയുമ്പോൾ ചെറിയ ഉരുളകളാക്കി എടുക്കുക. മിൽക്ക് സിറപ്പ്  ഒഴിച്ച് കഴിക്കാം.

English Summary: Rasmalai Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com