ADVERTISEMENT

മലബാർ സൽക്കാരങ്ങളിലെ  ഒഴിച്ചുകൂടാനാവാത്ത പുതിയാപ്പിള സ്പെഷൽ മുട്ടമാല തയാറാക്കാം.

ചേരുവകൾ

  • മുട്ട - 5 എണ്ണം
  • പഞ്ചസാര-1 കപ്പ്
  • വെള്ളം - 2 കപ്പ്
  • പാൽപ്പൊടി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

5 മുട്ടയുടെയും വെള്ളയും മഞ്ഞയും വേർതിരിച്ച് ഓരോ  പാത്രത്തിലേക്ക് മാറ്റുക. ശേഷം മുട്ടയുടെ മഞ്ഞ മാത്രം നന്നായി ബീറ്റ് ചെയ്തെടുക്കുക. മുട്ടയുടെ വെള്ളയിലേക്ക് ഒരു ടേബിൾസ്പൂൺ പാൽപ്പൊടി കലക്കി ഒഴിച്ച് അതും ബീറ്റ് ചെയ്ത് മാറ്റിവയ്ക്കാം. 

ഇനി ഒരു പാനിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു പഞ്ചസാര നല്ലവണ്ണം അടിച്ചെടുക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കഴിഞ്ഞാൽ രണ്ട് ടേബിൾസ്പൂൺ മുട്ടയുടെ വെള്ള മാത്രം അതിലേക്ക് ഒഴിച്ച് പഞ്ചസാരയിൽ ഉള്ള അഴുക്ക് എല്ലാം കളഞ്ഞു മാറ്റിയെടുക്കാം ഇനി ഈ പഞ്ചസാര സിറപ്പിൽ നമ്മൾ തയാറാക്കിവെച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞ ഒരു കുപ്പിയിലേക്ക് ഒഴിച്ചതിനു ശേഷം കുപ്പിയുടെ അടപ്പിൽ മൂന്നു ദ്വാരങ്ങൾ ഇട്ടുകൊടുക്കുക ഇനി മുട്ടയുടെ മഞ്ഞ തയാറാക്കിവച്ചിരിക്കുന്ന പഞ്ചസാര ലായിനിയിലേക്ക് മാല മാല പോലെ ഒഴിച്ചു കൊടുക്കാം ഇത് ഇങ്ങനെ ഒഴിച്ചു കൊടുക്കുമ്പോൾ  തീ കൂട്ടി ഇടുമ്പോൾ പഞ്ചസാര സിറപ്പ് പതഞ്ഞുവരുന്ന ഭാഗത്ത് നല്ലവണ്ണം വരുന്ന സ്ഥലത്തു വേണം  മുട്ടയുടെ മഞ്ഞ ഒഴിച്ചു കൊടുക്കാൻ ഒരു മൂന്ന് മിനിറ്റിനുശേഷം ഈ മഞ്ഞ  നമുക്ക് അതിൽ നിന്നും കോരി എടുക്കാം.  സ്വാദിഷ്ടമായ മുട്ടമാല റെഡി... 

തയാറാക്കി വച്ചിരിക്കുന്ന മുട്ടയുടെ വെള്ള ഒരു പാത്രത്തിലേക്ക് മാറ്റി അലുമിനിയം ഫോയിലുകൊണ്ട് മൂടി,  ഇഡ്ഡലി പാത്രത്തിൽ വച്ച് ആവി കയറ്റി എടുക്കാം. 10 മിനിറ്റിനു ശേഷം മുട്ടയുടെ വെള്ള വെന്തു കിട്ടും. ഇത് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. മുട്ടമാലയ്ക്കൊപ്പം കഴിക്കാം.

English Summary: Muttamaala Recipe in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com