ADVERTISEMENT

ഹോട്ടൽ സ്റ്റൈൽ കുറുമ  വീട്ടിൽ ഉണ്ടാക്കി ശരി ആയില്ലേ? തേങ്ങ പാൽ എടുക്കാൻ മടി ആണോ? കിടിലൻ ഹോട്ടൽ വെജ് കുറുമയുടെ രുചിക്കൂട്ട്.

ചേരുവകൾ 

  • വെളുത്ത എള്ള് -1 സ്പൂൺ
  • നെയ്യ് -1 സ്പൂൺ 
  • എണ്ണ -2 സ്പൂൺ 
  • ഏലയ്ക്ക - 2
  • പട്ട - 2
  • പെരുംജീരകം - 1/2 സ്പൂൺ, 
  • കറിവേപ്പില, 
  • സവാള -1 അരിഞ്ഞത്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1സ്പൂൺ
  • തക്കാളി -1
  • മുളക് പൊടി -½ സ്പൂൺ
  • മഞ്ഞൾപ്പൊടി -½ സ്പൂൺ
  • ഉപ്പ് -1 സ്പൂൺ
  • ഗരം മസാല -1/4സ്പൂൺ
  • ഉരുളക്കിഴങ്ങ്-2
  • ബീൻസ്-5
  • കാരറ്റ്-1
  • ഗ്രീൻ പീസ്- ¼ കപ്പ്‌ 
  • മല്ലിയില - ആവശ്യത്തിന്
  • പഞ്ചസാര - 3/4 സ്പൂൺ 
  • കശുവണ്ടി - 5
  • തേങ്ങ - ½ കപ്പ്‌ 

തയാറാക്കുന്ന വിധം 

വെളുത്ത എള്ള് 20 മിനിറ്റ് 3 സ്പൂൺ വെള്ളത്തിൽ ഇട്ട് വയ്ക്കുക, ഒരു പാൻ  ചൂടാക്കി  നെയ്യ് ഒരു സ്പൂണും എണ്ണ 2 സ്പൂണും ചേർക്കാം. എണ്ണ ചൂടാകുമ്പോൾ  രണ്ട് ഏലയ്ക്ക , രണ്ട് പട്ട , 1/2സ്പൂൺ പെരുംജീരകം, കറിവേപ്പില, ഒരു സവാള  അരിഞ്ഞത് , ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ് നേരത്തേക്ക് വഴറ്റി, പഴുത്ത തക്കാളി  അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് അര സ്പൂൺ മുളകുപൊടി, അര സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ ഉപ്പ് , 1/4സ്പൂൺ ഗരം മസാല, ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ്, ഗ്രീൻ പീസ് എന്നിവ ചേർക്കാം. 

വെള്ളത്തിൽ കുതിർത്ത എള്ളും കശുവണ്ടിയും തേങ്ങയും പേസ്റ്റ് പരുവത്തിൽ അരച്ച് എടുക്കുക, അതും ചേർത്ത് കൊടുക്കുക. അടച്ചു വെച്ച് 5 മിനിറ്റ് നേരം ചെറിയ തീയിൽ വേവിക്കുക, ശേഷം ഒരു ഗ്ലാസ്‌ പശുവിൻ പാലും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് 3 മിനിറ്റ് നേരം വേവിക്കുക.

English Summary: Vegetable Kurma, Lent Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com