ADVERTISEMENT

റോസാപൂവ് കാണാൻ മാത്രം അല്ല ഭംഗി, ആരോഗ്യ ഗുണങ്ങളും ധാരാളം. വീട്ടിൽ തന്നെ മായം ചേർക്കാത്ത  റോസ് സിറപ്പ് തയാറാക്കി വയ്ക്കാം. കുട്ടികൾക്കും  മുതിർന്നവർക്കും കുടിക്കാവുന്ന റോസ് സിറപ്പ്. 

ചേരുവകൾ 

  • റോസാപൂവ് - 200 ഗ്രാം 
  • വെള്ളം - 200 മില്ലി 
  • പഞ്ചസാര -2 കപ്പ്‌/ 500ഗ്രാം 
  • നാരങ്ങാ നീര് - 1/2 സ്പൂൺ 
  • ബീറ്റ്റൂട്ട് -1

തയാറാക്കുന്ന  വിധം 

  • റോസാപ്പൂവിന്റെ ഇതളുകൾ നന്നായി കഴുകി എടുത്തതും ഒരു ബീറ്റ്റൂട്ട് കഷ്ണങ്ങളാക്കിയതും ചേർത്ത് പ്രഷർ കുക്കറിൽ 5 വിസിൽ വരെ വേവിക്കുക.  ഈ ലായനി അരിച്ചു എടുക്കുക.
  • വേവിച്ച ബീറ്റ്റൂട്ട് കഷണങ്ങൾ മിക്സിയിൽ അരച്ച് ജ്യൂസ്‌ എടുക്കുക, അതിൽ നിന്നും വെള്ളം അരിച്ചെടുക്കുക 
  •  ഈ അളവിൽ 250 മില്ലി  (1 കപ്പ്‌ )ലായനി ലഭിക്കും. ഇതിൽ 2 കപ്പ്‌ പഞ്ചസാര ചേർത്ത് ചെറു തീയിൽ ചൂടാക്കുക, മുകളിൽ പതഞ്ഞു വരുന്ന വെളുത്ത പദർത്ഥം മാറ്റണം 
  • 15 മിനിറ്റ് നേരം കഴിയുമ്പോൾ നാരങ്ങ നീര് 1/2സ്പൂൺ ചേർത്ത് കൊടുക്കുക, ആവശ്യമെങ്കിൽ  റോസ് എസെൻസ് 2 തുള്ളി ചേർക്കുക.
  • ഒട്ടുന്ന പാകം ആകുമ്പോൾ തീ അണയ്ക്കാം . റോസ് സിറപ്പ് റെഡി, പാലിലോ വെള്ളത്തിലോ ചേർത്ത് കുടിക്കാം (റോസ് മിൽക്ക് )

English Summary: Organic Rose Syrup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com