ADVERTISEMENT

തീ കത്തിക്കാതെ  രുചി ഏറിയ അടിപൊളി പിങ്ക് പേട തയാറാക്കാം അതും വെറും 3 ചേരുവയും  2 മിനിറ്റും മാത്രം മതി! 

ചേരുവകൾ 

  • പാൽപ്പൊടി -1 കപ്പ്‌ 
  • പൊടിച്ച  പഞ്ചസാര -3 സ്പൂൺ 
  • പാൽ -3 സ്പൂൺ 
  • ഏലക്കായ പൊടിച്ചത് 

തയാറാക്കുന്ന വിധം 

ചേരുവകൾ എല്ലാം ഒരു പാത്രത്തിലാക്കി ചപ്പാത്തി മാവ് കുഴക്കുന്ന  പോലെ കുഴച്ചെടുക്കുക. അതിന് ശേഷം രണ്ടായി വിഭജിക്കുക. അതിൽ ഒന്നിൽ ഏതെങ്കിലും ഫുഡ്‌ കളർ  ചേർക്കാം. പല ആകൃതിയിലും  ഉരുട്ടി എടുക്കാം. വെളുത്ത നിറത്തിലുള്ള പേട മാവ് പരത്തി അതിന് മുകളിൽ കളർ ചേർത്ത മാവ് കൂടി പരത്തുക, എന്നിട്ട് ഉരുട്ടി എടുക്കുക. അപ്പോൾ ഒരു വ്യത്യസ്ത  ആകൃതിയും ഭംഗിയും  കിട്ടും. 

English Summary: Sweet Peda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com