sections
MORE

ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാം ഈ കുറുക്ക്

baby-food
SHARE

ആരോഗ്യകരവും സ്വാദിഷ്ടവും ആയ വിഭവം കുഞ്ഞുങ്ങൾക്ക് വളരെയധികം ഇഷ്ടമാകും പ്രായഭേദമന്യേ കൊടുക്കാം

ചേരുവകൾ

  • ചെറുപയർ പരിപ്പ്  – 1/2 കപ്പ്
  • ഗന്ധകശല അരി    – 1/2 കപ്പ്
  • തേങ്ങാപ്പാൽ         –   1/2 കപ്പ്
  • ശർക്കര                –   2 എണ്ണം  (ശർക്കര ആവശ്യത്തിനു ചേർക്കാം)
  • നെയ്യ്                   –    1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചെറുപയർ പരിപ്പും ഗന്ധകശാല അരിയും നന്നായി കഴുകി വേവിക്കുക. വെന്തശേഷം നന്നായി ഇളക്കി  ശർക്കര ഉരുക്കിയതും തേങ്ങാപ്പാലും നെയ്യും ആവശ്യത്തിന് ഉപ്പും (ഒരു വയസ്സ് ആകാത്ത കുഞ്ഞുങ്ങൾക്ക് ഉപ്പ് വേണ്ട) ചേർത്ത് തിളപ്പിക്കുക പിന്നെ ചൂടാറിയതിനു ശേഷം കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും കഴിക്കാം.

English Summary: Baby Food

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA