ADVERTISEMENT

മീൻ കറിയുടെ രുചി ഓരോ നാട്ടിലും വ്യത്യസ്തമാണ്. മീൻ  കറി തേങ്ങാ അരച്ച് തയാറാക്കി നോക്കൂ.

ചേരുവകൾ

  • മീൻ - 350 or 400 ഗ്രാം
  • വെളുത്തുള്ളി  - 5 എണ്ണം
  • ഇഞ്ചി - 2 ടേബിൾ സ്പൂൺ
  • സവാള അരിഞ്ഞത് - 1/2 കപ്പ്
  • മുളക് പൊടി - 1.5 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ
  • മാങ്ങാ കഷണങ്ങളാക്കിയത്  - 1 (3/4 cup)
  • കറിവേപ്പില - ആവശ്യത്തിന്
  • തേങ്ങാ ചിരകിയത് - 1/2 കപ്പ്
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
  • ഉപ്പ്, വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ചട്ടിയിൽ മീൻ എടുത്ത് ഉള്ളിയും ഇഞ്ചിയും വെള്ളുത്തുള്ളിയും പച്ചമുളകും  മുളകുപൊടിയും  മഞ്ഞൾപ്പൊടിയും  മല്ലിപ്പൊടിയും മാങ്ങയും കറിവേപ്പിലയും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു കറി കുറുകുന്നതുവരെ വേവിക്കുക. അതിൽ തേങ്ങാ അരച്ചതും ചേർത്ത് തിള വന്നു കഴിഞ്ഞ് കറിവേപ്പിലയും  വെളിച്ചെണ്ണയും ഒഴിച്ചു പാത്രം ചുറ്റിച്ചെടുക്കുക.

English Summary: Fish with Coconut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com