ADVERTISEMENT

അച്ചാർ പൊടി ചേർക്കാത്ത വ്യത്യസ്തമായ ഒരു നാരങ്ങ അച്ചാർ... സാധാരണ ചേർക്കാത്ത ചേരുവകളും രുചി കൂട്ടാനായി ചേർത്തിട്ടുണ്ട്.

ചേരുവകൾ

നാരങ്ങ - 1 കിലോഗ്രാം
ചുവന്നുള്ളി - 20
1)കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ
പഞ്ചസാര - 3 ടീസ്പൂൺ
ഉപ്പ്
2) കടുക് - 2 ടീസ്പൂൺ
തക്കാളി ചെറുതായി അരിഞ്ഞത് - ഒന്ന് വലുത്
വെളുത്തുള്ളി അരിഞ്ഞത് - 1 കുടം
ഇഞ്ചി അരിഞ്ഞത് - 1 ഇഞ്ച് നീളം
കാന്താരി മുളക് പൊട്ടിച്ചത് - 1/4 കപ്പ്
കറിവേപ്പില - 4 തണ്ട്
വെളുത്തുള്ളി ചതച്ചത് - ഒരു കുടം
ഇഞ്ചി ചതച്ചത് - രണ്ട് ഇഞ്ച് പീസ്
3) മുളക്പൊടി - 2 ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
4) ഉലുവ - 1 ടീസ്പൂൺ
കായം പൊടിച്ചത് - ഒരു ടീസ്പൂൺ
5) നല്ലെണ്ണ- 100 ഗ്രാം
വിനാഗിരി - ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

  • ഒരു കിലോ നാരങ്ങാ കഴുകി വൃത്തിയാക്കി ഒരു ആവി കയറ്റാൻ ഉള്ള പാത്രത്തിൽ വെച്ച് ആവി കയറ്റുക അത് പൊട്ടുന്നതിന് മുൻപായി തീയണയ്ക്കണം..  
  • ഇത് എട്ട് കഷണങ്ങളാക്കി മുറിച്ച് ഒന്നാമത്തെ ചേരുവകൾ (2 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, 3 ടീസ്പൂൺ പഞ്ചസാര, ഉപ്പ്) ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച്  ഒരു ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുക.
  • അടി കട്ടിയുള്ള പാത്രത്തിൽ നാലാമത്തെ ചേരുവകളിൽ പറഞ്ഞിരിക്കുന്ന ഉലുവ വറുത്ത് പൊടിച്ചു വയ്ക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞെടുക്കുക.
  • അച്ചാർ തയാറാക്കാൻ അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് 100 ഗ്രാം നല്ലെണ്ണ ഒഴിക്കുക.  ഇതിലേക്ക്  ചെറുതായി അരിഞ്ഞ ചുവന്നുള്ളി ചേർത്ത് പത കെടുന്നതുവരെ വഴറ്റുക. അത് മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റി വയ്ക്കുക. ബാക്കിയുള്ള എണ്ണയിൽ കടുക് പൊട്ടിച്ച ശേഷം രണ്ടാമത്തെ ചേരുവകൾ യഥാക്രമം വഴറ്റുക. ശേഷം മൂന്നാമത്തെ ചേരുവകൾ യഥാക്രമം വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരുന്ന നാരങ്ങാ കഷണങ്ങൾ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ആവശ്യത്തിന്  ഉപ്പും നേരത്തെ വറുത്ത് വെച്ചിരുന്ന ചുവന്നുള്ളിയും നാലാമത്തെ ചേരുവകളും ചേർക്കുക  ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം  വിനാഗിരിയും ചേർക്കുക. എണ്ണ തെളിയുന്നതുവരെ  അടച്ചു ചെറിയ തീയിൽ വേവിക്കുക. 

English Summary: Lemon Pickle Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com