ADVERTISEMENT

ഒരു മാവിൽ നിന്നും രണ്ടു തരത്തിലുളള പലഹാരങ്ങൾ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • അരിപ്പൊടി - 1/2 കപ്പ്
  • മൈദ - 1/2 കപ്പ്
  • ഗോതമ്പ്പൊടി -1/2 കപ്പ്
  • റവ - 1/2 കപ്പ്
  • ശർക്കര - 250 ഗ്രാം
  • ചൗവരി - 1 ടീസ്പൂൺ
  • ബേക്കിങ് സോഡ- 1/4 ടീസ്പൂൺ
  • ഏലയ്ക്കാ പൊടിച്ചത് - 1/2 ടീസ്പൂൺ
  • ചുക്ക് - 1/4 ടീസ്പൂൺ
  • തേങ്ങാ  - 1 കപ്പ്
  • പൂവൻ പഴം - 1
  • തേങ്ങാ കൊത്ത് - 1/4 കപ്പ്
  • എള്ള് - 1 ടീസ്പൂൺ
  • ഉപ്പ്, വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ ശർക്കര ആവശ്യത്തിന് വെള്ളമൊഴിച്ചു കുറുക്കിയെടുക്കുക. 
  • വേറൊരു പാത്രത്തിൽ ചൗവ്വരി വേവിച്ചെടുക്കുക.
  • ഒരു കുഴിഞ്ഞ പാത്രത്തിൽ അരിപ്പൊടിയും മൈദയും ഗോതമ്പും റവയും എടുക്കുക. സോഡാപൊടിയും ഏലയ്ക്കാപൊടിയും ചുക്കുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചൗവ്വരി വേവിച്ചതും ശർക്കര പാനിയും  തേങ്ങയും പഴവും അരച്ചെടുത്തതും ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു കട്ടിയായ മാവ് തയാറാക്കുക. 2 - 3 മണിക്കൂർ മാവ് പൊങ്ങാൻ വയ്ക്കുക. ഒരു പാത്രത്തിലോ ഇഡലി പാത്രത്തിലോ ഒഴിച്ച് വട്ടയപ്പം ഉണ്ടാക്കാം. ഉണ്ണിയപ്പം തയാറാക്കാൻ ഒരു പാത്രത്തിൽ നെയ് ഒഴിച്ചു അതിൽ തേങ്ങാകൊത്തും എള്ളും മൂപ്പിച്ചെടുത്ത് മാവിൽ ചേർത്ത് ഉണ്ണിയപ്പച്ചട്ടിയിൽ ഒഴിച്ചു വേവിച്ചെടുക്കാം.

English Summary: Mixed Flour Vattayappam and Unniyappam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com