ADVERTISEMENT

ഈ നട്സ് റോളിന്റെ പ്രത്യേകത ഇതിൽ പഞ്ചസാര ചേർത്തിട്ടില്ല അതുകൊണ്ട് മുതിർന്നവർക്കും കുട്ടികൾക്കും ധൈര്യമായി കഴിക്കാം, ഷുഗർ ഫ്രീയാണ്.

ചേരുവകൾ

  • ഓട്സ് – 1 ടേബിൾസ്പൂൺ
  • ഈന്തപ്പഴം –  20
  • മത്തങ്ങാക്കുരു –  4 ടേബിൾസ്പൂൺ
  • പിസ്ത – 20
  • എള്ള് (വെള്ള) – 50 ഗ്രാം
  • നിലക്കടല –  4 ടേബിൾസ്പൂൺ
  • റെഡ് ക്രസ്ബെറി – 2 ടേബിൾസ്പൂൺ
  • ടൂറ്റി ഫ്രൂട്ടി –  50 ഗ്രാം
  • ആപ്രിക്കോട്ട് – 2 ടേബിൾസ്പൂൺ 
  • ഉണക്കമുന്തിരി – 25 ഗ്രാം
  • ബദാം – 20

തയാറാക്കുന്ന വിധം

  • ഈന്തപ്പഴം കുരുനീക്കി അരച്ചെടുക്കുക.
  • ഓട്സ് റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കുക. തണുത്ത ശേഷം പൊടിച്ചെടുക്കുക.
  • വെള്ള എള്ളും ഡ്രൈ റോസ്റ്റ് ചെയ്യുക.
  • 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് എല്ലാ നട്സും വറുത്ത് മാറ്റിവയ്ക്കുക. ആ പാനിലേക്ക് 1 ടേബിൾസ്പൂൺ നെയ്യൊഴിച്ച് അരച്ചെടുത്ത ഈന്തപ്പഴം ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പൊടിച്ചു വെച്ച ഓട്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് ഡ്രൈ ഫ്രൂട്ട്സും വറുത്തെടുത്ത നട്സും  പകുതി എള്ളും ചേർത്ത് നന്നായി യോജിപ്പിച്ച് റോൾ ചെയ്തെടുക്കാം. വറുത്ത് മാറ്റി വെച്ച വെള്ള എള്ള് വിതറി റോൾ ഉരുട്ടി അലൂമിനിയം ഫോയിലിൽ പൊതിഞ്ഞ് 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം.

English Summary:  Nuts Roll Recipe, Sugar Free Roll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com