ADVERTISEMENT

ബിരിയാണി രുചിയിൽ സ്പെഷലാണ് പാലക്കാട് റാവുത്തർ ദം ബിരിയാണി, 10 പേർക്ക് കഴിക്കാവുന്ന അളവിൽ രുചികരമായി  മട്ടൻ ബിരിയാണി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ജീരകസാല അരി- 1 കിലോ
വെള്ളം – 1 കപ്പ് അരിക്ക് 1 1/2 കപ്പ്
എണ്ണ - 1 കപ്പ്
നെയ്യ്- 100ഗ്രാം
മുളകുപൊടി- 4 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
പട്ട - 3
ഗ്രാമ്പു - 3
ഏലയ്ക്കാ - 3
മട്ടൻ - 1/2 കിലോ
മല്ലിയിലയും പുതിനയിലയും ഒരു പിടി

തയാറാക്കുന്ന വിധം

  • 1 കപ്പ് അരിക്ക് 1 1/2 കപ്പ് വെള്ളം. അരി കഴുകി ചോറ് വാർത്ത് വയ്ക്കുന്നതും പോലെ വയ്ക്കണം
  • 1/2കിലോ മട്ടൻ നല്ലതു പോലെ കഴുകി വെള്ളം വാർന്ന ശേഷം 4 ടേബിൾസ്പൂൺ മുളകുപൊടിയും 2 ടേബിൾസ്പൂൺ ഉപ്പ് പൊടിയും ഒരുപകുതി നാരങ്ങാനീരും ചേർത്ത് പുരട്ടി 1/2 മണിക്കൂർ വയ്ക്കുക.
  • ഒരു കുക്കറിൽ 1 കപ്പ് എണ്ണയും ( വെളിച്ചെണ്ണയോ സൺഫ്ളവർ ഓയിലോ ഉപയോഗിക്കാം)50 മില്ലിലിറ്റർ നെയ്യും  ചേർത്ത് ചൂടാക്കുക.
  • ഇതിലേക്ക് 4 സവാള അരിഞ്ഞത് 3 പച്ചമുളക്ക് കീറിയതും ചേർത്ത് വഴറ്റുക.
  • സവാള വഴന്ന  ശേഷം 3 തുടം വെളുത്തുള്ളി, 3 പട്ട, 3 ഗ്രാമ്പു, 3ഏലയ്ക്കായും കൂടി ചതച്ച് ചേർത്ത് വഴറ്റുക.
  • 10 ചെറിയ ഉള്ളി ചതച്ചത് ചേർത്ത് വഴറ്റുക.
  • 2 വലിയ കഷണം ഇഞ്ചി ചതച്ചത് ചേർത്ത് വഴറ്റുക.
  • മസാലയുടെ പച്ചമണം മാറിയതിനു ശേഷം 4 നന്നായി പഴുത്ത തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക.
  • തക്കാളി നല്ലതുപോലെ ഉടഞ്ഞു വന്നശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന മട്ടൻ ചേർത്ത് ഇളക്കി 2 മിനിറ്റ്  മൂടി വയ്ക്കാം.
  • മട്ടൻ ചേർത്ത് നന്നായി വഴന്നു വന്ന ശേഷം, ആവശ്യത്തിന് ഉപ്പും അളന്നു വച്ചിരിയ്ക്കുന്നതിൽ നിന്ന്  മട്ടൻ വേകാൻ ആവശ്യമായ വെള്ളവും ചേർത്ത് 5 വിസിൽ വരുന്നതുവരെ വേവിക്കുക.
  • മട്ടൻ വെന്തശേഷം ദം ചെയ്യാൻ പാകത്തിലുള്ള വലിയ പാത്രത്തിലേക്ക് മാറ്റി അളന്നു വെച്ചിരിക്കുന്ന ബാക്കി വെള്ളവും ചോറിന് ആവശ്യമുള്ള ഉപ്പും  ചേർത്ത് തിളപ്പിക്കുക.
    വെള്ളം തിളച്ച ശേഷം പകുതി നാരങ്ങാനീര് ചേർത്തിളക്കി അരി ചേർത്ത് 2 മിനിറ്റ് തീ കൂട്ടി തിളപ്പിക്കുക.
  • 2 മിനിറ്റ് തീ കുറച്ച് വേവിക്കുക. അടിയിൽ പിടിക്കാതിരിയ്ക്കാൻ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.
  • വെള്ളവും ചോറും ഒരേ അളവാകുബോൾ കനമുള്ള ഒരു ഇരുബു തവ ചുടാകി അതിൽ ബിരിയാണി പാത്രം വെച്ച് മല്ലിയിലയും പുതിനയും അരിഞ്ഞതും ബാക്കി നെയ്യും (50 മില്ലിലിറ്റർ) ചേർത്ത് മൂടി മുകളിൽ ഒരു വെയ്റ്റ് വെച്ച് 15 മിനിറ്റ് ദം ഇടണം
  • 15 മിനിറ്റിനു ശേഷം വലിയ ചട്ടുകം കൊണ്ട് പതുക്കെ ഇളകി ആവശ്യമെങ്കിൽ 1/2 ഗ്ലാസ് വെള്ളവും തളിച്ച് വിണ്ടും 15മിനിറ്റ് ദം  ഇടണം.
  • ആകെ 1/2 മണിക്കൂർ ദം ഇട്ടശേഷം. അടുപ്പിൽ നിന്ന് മാറ്റിവച്ച് 15 മിനിറ്റിനു ശേഷം  വിളംമ്പാം. 
    English Summary: MuttonDumBiryani, Palakkad Rawther Special
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com