ADVERTISEMENT

ചപ്പാത്തിയ്ക്കൊപ്പം വാഴക്കൂമ്പ് കൊണ്ട് വ്യത്യസ്തമായൊരു കോഫ്ത്ത കറി തയാറാക്കിയാലോ?

ചേരുവകൾ

  • വാഴകൂമ്പ് – 2
  • ഉരുളക്കിഴങ്ങ് – 2 
  • ഉപ്പും മഞ്ഞൾപ്പൊടിയും – ആവശ്യത്തിന്
  • വെള്ള – ഒരു ഗ്ലാസ്
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ 
  • മുളകുപൊടി – ഒരു ടീസ്പൂൺ 
  • ഗ്രാമ്പു – 2 
  • പട്ട – 2
  •  ഏലയ്ക്കാ – 2
  •  പെരുംജീരകം – 1/4ടീസ്പൂൺ
  •  കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • എണ്ണ – ആവശ്യത്തിന്
  • സവാള – 2 
  • വെളുത്തുള്ളി, ഇഞ്ചി – ആവശ്യത്തിന്
  • മല്ലിപ്പൊടി – 1ടേബിൾ സ്പൂൺ 
  •  മുളക്പൊടി – 1 ടിസ്പൂൺ 
  • അരിപ്പൊടി – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
  • തക്കാളി അരച്ചത് – 1
  • കസൂരി മേത്തി – 1 ടീസ്പൂൺ 
  • പഞ്ചസാര – 1 ടിസ്പൂൺ 

തയാറാക്കുന്ന വിധം

1. ഒരു കുക്കറിൽ 2 വാഴകൂമ്പ് കറ കളഞ്ഞ് അരിഞ്ഞെടുത്തതും. 2 ഉരുളക്കിഴങ്ങ് തൊലികളഞ്ഞതും കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് 1 ഗ്ലാസ് വെള്ളവും ഒഴിച്ച് 2 വിസിൽ വരുന്നതുവരെ വേവിക്കുക.

2. ഒരു ചെറിയ മിക്സിയിൽ 1 ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടിയും ഗ്രാമ്പു 2,പട്ട 2, ഏലയ്ക്കാ 2, പെരുംജീരകം 1/4ടീസ്പൂൺ, കുരുമുളക് പൊടി 1/4ടീസപൂണും ചേർത്ത് പൊടിക്കുക.

3. ഒരു ചീനച്ചട്ടിയിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് 2, കുറച്ച് വെളുത്തുള്ളി, കുറച്ച് ഇഞ്ചിയും ചേർത്ത് വഴറ്റുക.

4. സവാള വഴറ്റിയ ശേഷം മല്ലിപ്പൊടി 1ടേബിൾ സ്പൂൺ , മുളക്പൊടി 1 ടിസ്പൂൺ ചേർത്ത് വഴറ്റുക.

5. മസാലയുടെ പച്ചമണം മാറിവന്നശേഷംഅടുപ്പിൽ നിന്നും മാറ്റി ചൂടാറാൻ വയ്ക്കാം.അതിനു ശേഷം അരച്ചെടുക്കുക.

6. വെന്ത ഉരുളക്കിഴങ്ങ് മാറ്റിവച്ച് വാഴകൂമ്പിലെ വെള്ളം വറ്റിച്ചെടുക്കുക..

7. ചൂടാറിയ ശേഷം വാഴക്കൂമ്പും പൊടിച്ചു വച്ച മസാല പൊടിയുംചേർത്ത്  മിക്സ്ചെയ്ത് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്, കുറച്ച് അരിപൊടി, മല്ലിയില എന്നിവ ചേർത്ത് കുഴച്ച് ചെറിയ നെല്ലിക്ക വലുപ്പത്തിലുള്ള  കോഫ്ത്തകളാക്കി എണ്ണയിൽ പൊരിച്ചെടുക്കുക.

8. ഒരു വലിയ പാനിൽ എണ്ണയൊഴിച്ച് അരച്ചു വച്ചിരിക്കുന്ന മസാല വഴറ്റുക.

9. മസാലവഴന്ന ശേഷം ഒരു തക്കാളിയുടെ പൾപ്പ് ചേർത്ത് വഴറ്റുക.

10. നന്നായി എണ്ണ തെളിഞ്ഞു വന്ന ശേഷം 1 ഗ്ലസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത്  തിളപ്പിക്കുക.

11. 1 ടീസ്പൂൺ കസൂരി മേത്തി ചേർക്കുക.

12. ഇനി ഇതിലേക്ക് 1 ടിസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക.

13. ഫ്രൈ ചെയ്തു വച്ചിരിക്കുന്ന കോഫ്ത്തയും മല്ലിയിലയും ചേർത്ത് ഫ്ലെയിം ഓഫാക്കി മൂടി വെച്ച് 5 മിനിറ്റിനു ശേഷം കഴിക്കാം.

English Summary: Banana Flower Kofta Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com