sections
MORE

മലബാർ സ്പെഷൽ മസാല എഗ്ഗ് ഫ്രൈ 

egg-fry
SHARE

മലബാറുകാർക്ക് ഇത് മുട്ട വരയിട്ട് പൊരിച്ചതാണ്. സാധാരണയിൽ നിന്നും വ്യത്യസ്തമായി നമുക്കിതൊന്നു ഉണ്ടാക്കി നോക്കാം.

ചേരുവകൾ 

  • മുട്ട –  5 എണ്ണം
  • വെള്ളം – ആവശ്യത്തിന് 
  • വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ 
  • കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ 
  • മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
  • ഗരം മസാല – 1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില – 1 തണ്ട് 

തയാറാക്കുന്ന വിധം 

  • മുട്ട ആവശ്യത്തിന് വെള്ളം ചേർത്തു പുഴുങ്ങി എടുക്കുക. തൊലി കളഞ്ഞ ശേഷം കത്തി കൊണ്ട് വരയിടുക.
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചെറിയ തീയിൽ വെച്ച ശേഷം എല്ലാ മസാലകളും കറിവേപ്പിലയും ഇതിലേക്ക് ചേർത്തു കൊടുക്കുക. വരഞ്ഞു വെച്ച മുട്ടയും ചേർത്തു കൊടുക്കുക.
  • ഒരു മൂടി കൊണ്ട് അടച്ചു വെച്ച് നന്നായി മസാല മുട്ടകളിൽ നന്നായി പിടിക്കുന്നത് വരെ കുലുക്കി കൊടുക്കുക.
  • മീഡിയം തീയിൽ മൊരിയിച്ചെടുക്കുക.
  • ചൂടോടെ ചായക്കൊപ്പവും മറ്റു ഭക്ഷണങ്ങൾക്കൊപ്പം ഫ്രൈ ആയും കഴിക്കാം

English Summary: Egg Fry Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA