ADVERTISEMENT

വീട്ടിൽ തയാറാക്കി ദിർഘനാൾ സൂക്ഷിച്ച് ഉപയോഗിക്കാവുന്ന ഔഷധഗുണമുള്ള ഉലുവ വിളയിച്ചത്. പ്രസവ രക്ഷാ മരുന്നായിട്ടാണ് സാധാരണ ഇത് ഉപയോഗിക്കുന്നത്. നടുവിനു വേദനമാറാനും ഇത് സഹായകരമാണ്.

ചേരുവകൾ  

  • ഉലുവ - 50 ഗ്രാം
  • ശർക്കര  ഉരുക്കിയത് - 1 കപ്പ്
  • തേങ്ങ ചിരകിയത് - 1 കപ്പ്
  • ജീരകം, ചുക്കു പൊടി - 1 ടീസ്പൂൺ വീതം
  • നല്ലെണ്ണ അല്ലെങ്കിൽ നെയ്യ് - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം  

  • 50 ഗ്രാം ഉലുവ രാത്രി മുഴുവൻ കുതിർക്കണം (8-10 മണിക്കൂർ). കുതിർന്ന ശേഷം ഇത് നന്നായി കഴുകുക.
  • ആവശ്യത്തിന് വെള്ളം ഒഴിച്ച്  പ്രഷർ കുക്കറിൽ 4 വിസിൽ വരെ വേവിക്കുക.
  • ഇരുമ്പു കടായി അല്ലെങ്കിൽ ഉരുളി ചൂടാക്കി, വേവിച്ച ഉലുവ ചേർത്ത് 2 മിനിറ്റ് ഫ്രൈ ചെയ്യുക.
  • ഒരു കപ്പ് ശർക്കര  ഉരുക്കിയത്  ചേർത്ത് നന്നായി വേവിക്കുക. കട്ടിയാകാൻ തുടങ്ങുമ്പോൾ 1 കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. നന്നായി വിളയിച്ചെടുക്കുക.
  • ഒരു ടീസ്പൂൺ ജീരകവും ചുക്കുപൊടിയും ചേർത്ത് നന്നായി ഇളക്കുക. വാങ്ങുന്നതിന് മുൻപ് 2 ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിക്കുക. നന്നായി ഇളക്കുക. തീ ഓഫ് ചെയ്യുക. ചൂടാറിയതിനു ശേഷം പാത്രത്തിൽ അടച്ച് സൂക്ഷിക്കാം.  (ഫ്രിഡ്ജിലും സൂക്ഷിക്കാം)

NOTE:  വിളയിച്ചെടുക്കുമ്പോൾ ഇടയ്ക്കു നെയ്യ് ചേർക്കാം. 

English Summary:  Uluva Vilayichathu Healthy Recipe

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com