വെറും രണ്ടു ചേരുവകൾ കൊണ്ട് കുൽഫി ഐസ്ക്രീം
Mail This Article
×
കുൽഫി ഐസ്ക്രീം വീട്ടിൽ തയാറാക്കാൻ വെറും രണ്ടേ രണ്ടു ചേരുവകൾ മാത്രം മതി.
ചേരുവകൾ
- ഇവാപറേറ്റഡ് മിൽക്ക് - 400 മില്ലിലിറ്റർ (ഇത് സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ് )
- പഞ്ചസാര - 3 - 4 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ ഇവാപറേറ്റഡ് മിൽക്ക് ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക.
- അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്തിളക്കുക. ഇത് നന്നായി ചൂടായി വന്നാൽ അടുപ്പിൽ നിന്നും വാങ്ങാവുന്നതാണ്. ഇത് തണുപ്പിച്ച് എടുക്കുക.
- പിന്നീട് ഈ മിശ്രിതം കുൽഫി മോൾഡിലോ അല്ലെങ്കിൽ കൈയിൽ ഉള്ള മറ്റേതെങ്കിലും പാത്രത്തിലോ ഒഴിച്ച് ഫ്രീസറിൽ രാത്രി മുഴുവൻ സെറ്റ് ആവാൻ വെക്കുക. രസികൻ രുചിയിൽ കുൽഫി റെഡി.
English Summary: Homemade Kulfi Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.