sections
MORE

കുട്ടികൾക്ക് ഇഷ്ടപ്പെട്ട കുർകുറെ വീട്ടിൽ തയാറാക്കിയാലോ?

kurkure
SHARE

കുട്ടികൾക്ക് ഇഷ്ടപെട്ട കുർകുറെ ഒരു വ്യത്യസ്ത രുചിയിൽ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയാറാക്കാം. 

ചേരുവകൾ 

• മക്കറോണി -1 കപ്പ്‌
• എണ്ണ
• ഉപ്പ് -1 സ്പൂൺ
• മുളക്പൊടി -1/2 സ്പൂൺ
• ചിക്കൻ മസാല -1സ്പൂൺ
• കോൺഫ്ളോർ -2 സ്പൂൺ
• അരിപ്പൊടി -2 സ്പൂൺ
• കറിവേപ്പില
• ഉണക്ക മുളക് -2
• വെളുത്തുള്ളി -3

തയാറാക്കുന്ന  വിധം 

• ഒരു കപ്പ് മക്കറോണി  കുറച്ചു വെള്ളം ഒഴിച് 1/2 സ്പൂൺ ഉപ്പും 1 സ്പൂൺ എണ്ണയും ഒഴിച്ച് 4 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക.
• വേവിച്ച മക്കറോണിയിൽ ഉപ്പ് -1/2 സ്പൂൺ, കോൺഫ്ലോർ 2 സ്പൂൺ, അരിപൊടി 2 സ്പൂൺ എന്നിവ ചേർത്ത് മിക്സ്‌  ചെയ്യുക.
• എണ്ണ ചൂടാക്കി മക്കറോണി പൊരിച്ച്  എടുക്കുക, അതേ എണ്ണയിലോട്ട് ഉണക്കമുളകും കറിവേപ്പിലയും  വെളുത്തുള്ളി  ചതച്ചതും  പൊരിച്ച് എടുക്കുക.
• ഇതിൽ  മുളകുപൊടി -1/2 സ്പൂൺ, ചിക്കൻ മസാല -1/2 സ്പൂൺ, ഉപ്പ് -1/2 സ്പൂൺ എന്നിവ ചേർത്ത് യോജിപ്പിക്കുക.

English Summary: Easy Snack Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA