sections
MORE

ചാടിയ വയർ കുറയ്ക്കാൻ ഒരു ചെറുനാരങ്ങ മതി...

Lemon Juice
SHARE

ശരീരത്തിന്റെ മൊത്തം വണ്ണം കുറഞ്ഞാലും വയറുമാത്രം കുറയാത്ത അവസ്ഥയുണ്ട്. ചെറുനാരങ്ങ  ഏഴ് ദിവസം ഈ രീതിയിൽ ഉപയോഗിച്ചു നോക്കിയാൽ ഗുണകരമാണെന്നാണ് പറയപ്പെടുന്നത്.

ചേരുവകൾ

  • ചെറുനാരങ്ങ -1
  • വെള്ളം - 3 കപ്പ്‌ 

തയാറാക്കുന്ന വിധം 

ഒരു  ചെറുനാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക. ശേഷം ഈ നാരങ്ങ നാലായി മുറിച്ചെടുക്കാം. 3 കപ്പ്‌  വെള്ളത്തിൽ ഈ തൊലി ഇട്ടു തിളപ്പിക്കുക. 3 കപ്പ്‌ വെള്ളം 1 കപ്പ്‌ ആയി വരുന്നത് വരെ തിളപ്പിക്കാം. ശേഷം തൊലി മാറ്റി പിഴിഞ്ഞു വച്ചിരിക്കുന്ന നാരങ്ങാ നീര് ചേർത്ത്  ഈ വെള്ളം വെറും വയറ്റിൽ കുടിക്കാം. രാവിലെ പ്രഭാത ഭക്ഷണത്തിന് 20 മിനിറ്റ്  മുൻപ്  കുടിക്കണം. അടുപ്പിച്ച് ഏഴ് ദിവസം കുടിച്ചാൽ വയർ ചാടിയത് കുറയും.

English Summary: Lose Belly Fat with Lemon Juice

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA