sections
MORE

കുട്ടികൾക്ക് കൊടുക്കാം വീട്ടിൽ തയാറാക്കിയ ഹെൽത്തി പ്രോട്ടീൻ പൗഡർ

protein-powder
SHARE

ചെറിയ കുട്ടികൾ മുതൽ എല്ലാവർക്കും ഉപയോഗിക്കാവുന്ന ഹെൽത്തി പ്രോട്ടീൻ പൗഡർ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ബദാം                  -1/4 കപ്പ് 
  • വാൽനട്ട്               -1/4 കപ്പ് 
  • പിസ്ത                 -1/4 കപ്പ് 
  • അണ്ടിപ്പരിപ്പ്         -1/4 കപ്പ് 
  • കപ്പലണ്ടി             -1/4 കപ്പ് 

തയാറാക്കുന്ന വിധം

ഒരു പാത്രം ചൂടാക്കി ഓരോന്നായി വറുത്തെടുക്കുക. കളർ മാറി വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം, കരിഞ്ഞു പോകരുത്. നന്നായി തണുത്തതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക. ഹെൽത്ത് പൗഡർ തയാറായിക്കഴിഞ്ഞു. ഒരു ഗ്ലാസ് പാലിൽ  ഒരു ടേബിൾസ്പൂൺ പൗഡർ ചേർത്ത് കുടിക്കാം. ദിവസവും ഒരു ടേബിൾസ്പൂൺ ഇഷ്ടമുള്ള ഭക്ഷണത്തോട് ചേർത്ത് കഴിക്കാം. വായു കടക്കാത്ത പാത്രത്തിൽ അടച്ച് സൂക്ഷിച്ചാൽ ഒരു മാസം വരെ ഉപയോഗിക്കാം.

English Summary: Protein Powder 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA