sections
MORE

റവകൊണ്ട് രുചിയോടെ വട്ടയപ്പം തയാറാക്കാം

rava-cake
SHARE

വട്ടയപ്പം കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെട്ട പലഹാരമാണ്. ആവിയിൽ വേവിച്ചെടുത്താൽ എപ്പോൾ വേണമെങ്കിലും കഴിക്കുകയും ചെയ്യാം. 

ചേരുവകൾ

  • റവ - 1 കപ്പ്
  • തേങ്ങാ- 1/2 കപ്പ്
  • യീസ്റ്റ് - 1/4 ടീസ്പൂൺ
  • പഞ്ചസാര - 1/3 കപ്പ്
  • തേങ്ങാവെള്ളം - 1 കപ്പ്
  • അവൽ- 1 ടേബിൾസ്പൂൺ
  • ഏലയ്ക്കാപൊടിച്ചത് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

റവ വറുത്തെടുക്കുക. മിക്സിയുടെ ജാറിൽ തേങ്ങാ, യീസ്റ്റ്, പഞ്ചസാര, എലയ്ക്കാപ്പൊടി, തേങ്ങാ വെള്ളം എന്നിവ ഒഴിച്ച് നന്നായി അരയ്ക്കുക. ഇതിൽ അവലും റവയും ചേർത്ത് അരയ്ക്കാം. വട്ടയപ്പം തയാറാക്കാനുള്ള പാത്രത്തിൽ  എണ്ണ പുരട്ടി, അതിലേക്ക് ഈ മാവ് ഒഴിച്ച് പൊങ്ങാൻ വയ്ക്കുക. പൊങ്ങികഴിഞ്ഞു ഉണക്ക മുന്തിരിങ്ങ കൊണ്ട് അലങ്കരിച്ച് 10 -15 മിനിറ്റ് ആവിയിൽ വേവിച്ച് എടുക്കാം. തണുത്ത ശേഷം പാത്രത്തിൽ നിന്നും മുറിച്ച് എടുക്കാം.

English Summary: Rava Vattayappam

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA