sections
MORE

പുത്തൻ രുചിയിൽ പച്ചരിപായസം

rice-payasam
SHARE

പച്ചരി ഉപയോഗിച്ച് രുചികരമായ പായസം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ 

• പച്ചരി – അര കപ്പ്
• പാൽ – 1 ലിറ്റർ
• പഞ്ചസാര – 10 ടീസ്പൂൺ
• ഏലക്കായ – 3 എണ്ണം ചതച്ചത്
• ഉപ്പ് – കാൽ ടീസ്പൂൺ
• അണ്ടിപരിപ്പ്
• മുന്തിരി
• നെയ്യ് – 1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

പച്ചരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. ശേഷം ഒരു പ്രഷർ കുക്കറിൽ പൊടിച്ച പച്ചരി, പാൽ, പഞ്ചസാര, ഏലക്കായ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.  തീ കൂട്ടി വച്ച് 2 വിസിൽ അടിച്ച ശേഷം തുറന്ന് നന്നായി ഇളക്കി എടുക്കുക.  ഒരു ടീസ്പൂൺ നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുത്ത്  പായസത്തിൽ ചേർക്കാം.

English Summary: Rice Payasam

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA