ADVERTISEMENT

ചായയ്ക്ക് രുചി കൂട്ടാൻ ഒരു വഴിയുണ്ട്, സാധാരണ ചായ തയാറാക്കുമ്പോൾ ചേർക്കാത്ത ഒരു ചേരുവയാണിത്, വാനില എസ്സൻസ്. വ്യത്യസ്തമായ ചായ കുടിക്കാം.

ചേരുവകൾ

  • തേയിലപ്പൊടി -1 1/2 ടേബിൾസ്പൂൺ
  • വെള്ളം – 1 കപ്പ്
  • പഞ്ചസാര - ആവശ്യത്തിന് 
  • പാൽ -1 1/2 കപ്പ്‌ 
  • വാനിലഎസ്സൻസ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

ഒരു കപ്പ്‌ വെള്ളം തിളച്ചുവരുമ്പോൾ ആവശ്യത്തിന് പഞ്ചസാരയും ഒന്നര ടേബിൾ സ്പൂൺ ചായപ്പൊടിയും ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കുക. തിളച്ച കൂട്ടിലേക്ക് ഒന്നരകപ്പ് പാൽ ഒഴിക്കുക. ആവശ്യത്തിന് പഞ്ചസാരയും ഇട്ട് ഒരു ടീസ്പൂൺ വാനില എസൻസ് ഒഴിച്ചുകൊടുക്കുക. നന്നായി തിളച്ചു പൊങ്ങി വരുമ്പോൾ ഓഫ് ചെയ്യാം സ്വാദിഷ്ടമായ ചായ റെഡി.

English Summary: Variety and Tasty Tea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com