ADVERTISEMENT

പ്രേമം സിനിമ കണ്ടവരൊക്കെ ഓർത്തു വയ്ക്കുന്ന പേരാണ് റെഡ് വെൽവറ്റ് കേക്ക്. രണ്ടു കേക്കുകളെ പൊതിഞ്ഞ് രുചിയേറും ഐസിങ്. അതിലേക്ക് കത്തി ഇറങ്ങുമ്പോൾ ചുമപ്പും വെള്ളയും അടരുകളാകുന്ന കാഴ്ച. വീട്ടിൽ തയാറാക്കാം രുചികരമായ റെഡ് വെൽവെറ്റ് കേക്ക്.

േചരുവകൾ

  • ഉപ്പ് – ½ ടീസ്പൂൺ
  • ബേക്കിങ് പൗഡർ– 4 ഗ്രാം
  • ബേക്കിങ് സോ‍ഡ– 1 സ്പൂൺ
  • മൈദ– 2 കപ്പ്
  • കൊക്കോപൗഡർ– 2 സ്പൂൺ
  • ബട്ടർ മിൽക്ക്– 3 ടേബിൾ സ്പൂൺ
  • വാനില എസ്സൻസ്– 2 സ്പൂൺ
  • ഫുഡ് കളർ– ആവശ്യത്തിന്
  • മുട്ട –3 എണ്ണം
  • പഞ്ചസാര– 2 കപ്പ്
  • നാരങ്ങാ നീര് –1 സ്പൂൺ
  • വെജിറ്റബിൾ ഓയിൽ – ½ കപ്പ്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അര സ്പൂൺ ഉപ്പ് എടുക്കുക അതിലേക്ക് 2 സ്പൂൺ കൊക്കോ പൗഡർ 4 ഗ്രാം ബേക്കിങ് പൗഡര്‍, 1 സ്പൂൺ ബേക്കിങ് സോഡ, 2 കപ്പ് മൈദാ മാവ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു അരിപ്പ കൊണ്ട് അരിച്ചെടുക്കുക. ബട്ടർമിൽക്കിലേക്ക് 2 സ്പൂണ്‍ വാനില എസ്സൻസും ആവശ്യത്തിന് റെഡ് കളറും ചേർത്ത് ഒരു ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. മറ്റൊരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ച് മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ച് എടുത്ത് വയ്ക്കുക. അതിലേക്ക് 2 കപ്പ് പഞ്ചസാര പൊടിച്ചത് മുട്ടയുടെ വെള്ളയിലേക്ക് ചേർത്ത് ബ്ലെൻഡർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുക. അതിനു ശേഷം ഇതിലേക്ക് മുട്ടയുടെ മഞ്ഞകൂടി ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക. ഇതിലേക്ക് തയാറാക്കി വച്ചിരുന്ന ഫുഡ് കളർ ചേർത്ത് നന്നായി മിക്സ്ചെയ്യുക. ഒരു സ്പൂൺ നാരങ്ങ നീരുകൂടി ചേർക്കുക. അതിനുശേഷം അരിച്ചു വച്ചിരിക്കുന്ന മൈദാമാവ് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. മാവ് ചേർക്കുമ്പോൾ മുഴുവൻ ഒറ്റയടിക്ക് ചേർക്കാതെ കുറേശ്ശെവീതം ചേർത്ത് ബീറ്റ് ചെയ്യണം. ഇതിലേക്ക് അര കപ്പ് വെജിറ്റബിൾ ഓയിൽ ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കുക. ഇനി ഇതൊരു കേക്ക് ടിന്നിലേക്ക് ഒഴിച്ച് ഒവനിൽ വച്ച് കുക്ക് ചെയ്യുക. കേക്ക് വെന്ത ശേഷം രണ്ടു ലെയറായി മുറിച്ച് ഐസിങ് തേച്ച് ഡെക്കറേറ്റ് ചെയ്തെടുക്കുക.

ഐസിങ്ങിന്

ഒരു പാത്രത്തിൽ കുറച്ച് ഐസ് ക്യൂബിട്ട് അതിന്റെ പുറത്തായി ഒരു പാത്രം വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര പൊടിച്ചതും വാനില എസ്സൻസും ഫ്രെഷ് ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് ക്രീം തയാറാക്കാം. 

English Summary: Valentine`s Day special, Red velvet cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com