ADVERTISEMENT

തട്ടുകടയിൽ  കിട്ടുന്ന നല്ല മൊരിഞ്ഞ കോളിഫ്ലവർ / ഗോപി  ഫ്രൈ ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം... 

ചേരുവകൾ

1. കോളിഫ്ലവർ - 200 ഗ്രാം
2. പച്ചമുളക് നെടുകെ കീറിയത് - 4 /5 എണ്ണം
3. കറിവേപ്പില - 1 തണ്ട്
4. ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂൺ
5. കോൺഫ്ലോർ - 2 ടീസ്പൂൺ
6. അരിപ്പൊടി - 2 ടീസ്പൂൺ
7. കാശ്മീരി മുളകുപൊടി - 1.5 ടീസ്പൂൺ
8. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
9.കുരുമുളക് പൊടി -1/4 ടീസ്പൂൺ
10.സോയാസോസ് - 1 ടീസ്പൂൺ
11. മല്ലി (മുഴുവനായിട്ട് ഉള്ളത് )- 1.5 ടീസ്പൂൺ
12.പെരുംജീരകം - 1 ടീസ്പൂൺ
13.ഉപ്പ് - ആവശ്യത്തിന്
14.എണ്ണ - വറക്കുന്നതിനു ആവശ്യത്തിന്
15 വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം 

1. കോളിഫ്ലവർ തിളച്ച വെള്ളത്തിൽ ഇട്ട് അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിച്ച വെള്ളം ഊറ്റി കളയുക.
2. ഒരു പാൻ ചൂടാക്കി അതിലേക്കു മല്ലിയും പെരുംജീരകവും ബ്രൗൺ കളർ വരെ വറുത്തെടുത്തു മിക്സിയിൽ പൊടിച്ചെടുക്കുക.
3. ഈ പൊടിയിൽ നിന്ന് 1.5 ടീസ്പൂൺ പൊടിയും മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും സോയ സോസും കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.
4. വേറെ ഒരു പത്രത്തിൽ കോൺഫ്ലോർ, അരിപ്പൊടി, ഉപ്പ് എന്നിവ കുറച്ചു വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കി എടുക്കുക.
5. അതിനു ശേഷം കോളിഫ്ലവറിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നന്നായി യോജിപ്പിക്കുക. അതിലേക്കു മസാല കൂടി ചേർത്ത് ഇളക്കുക.
6. അതിലേക്കു അരിപ്പൊടി കോൺഫ്ലോർ മിശ്രിതം ഇട്ട് ഇളക്കി ഒരു 20 മിനിറ്റ് മാറ്റി വയ്ക്കുക.
7. വറക്കുന്നതിനു തൊട്ടു മുന്നേ കുരുമുളക് പൊടി ഇട്ടു യോജിപ്പിക്കുക.
8. തിളച്ച എണ്ണയിലേക്ക് ഓരോ കഷ്ണം കോളിഫ്ലവർ ഇട്ടു വറുത്തു കോരുക. അതെ എണ്ണയിൽ അവസാനം കറിവേപ്പില പച്ചമുളക് എന്നിവ വറത്തു കോരി അലങ്കരിക്കാം.

English Summary: Crispy Cauliflower 65

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com