ADVERTISEMENT

ശരീരം തണുപ്പിക്കാനും ചൂടും ദാഹവും പമ്പ കടക്കാനും  വിരുന്നുകാരെ സത്കരിക്കാനും ഇതിലും നല്ല  ജ്യൂസ്‌ വേറെ ഇല്ല.

ചേരുവകൾ 
 

കുക്കുമ്പർ – പകുതി (ചെറുതാക്കി കഷ്ണങ്ങൾ ആക്കിയത് )
ചെറുനാരങ്ങ - 1 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
പുതിനയില - 3 എണ്ണം
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - 2 1/2 കപ്പ്
ഉപ്പ് - കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം 

ആദ്യം കുക്കുമ്പർ, ഇഞ്ചി, പുതിനയില എന്നിവ മൂന്നും കൂടെ ജാറിൽ ഒന്ന് ചതച്ചെടുക്കാം. ശേഷം ചതച്ചെടുത്തതും രണ്ടര കപ്പ് തണുത്ത വെള്ളവും ആവശ്യത്തിന് പഞ്ചസാരയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി അടിച്ചെടുക്കുക. അരിച്ചതിനു ശേഷം ഗ്ലാസിൽ ഒഴിച്ച് വിളംമ്പാം. 

English Summary: Cucumber Juice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com