ADVERTISEMENT

പുറമേ ചൂട് കൂടിക്കൊണ്ടിരിക്കുന്നു... ക്രിസ്പി കോട്ടിങ്ങിനുള്ളിൽ തണുത്ത സോഫ്റ്റ് ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാവുന്ന ഫ്രൈഡ് ഐസ്ക്രീം റെസിപ്പി ഇതാ.

ചേരുവകൾ 

  • ഐസ്ക്രീം – 3 സ്‌കൂപ്പ് 
  • ബ്രഡ് കഷണങ്ങൾ – 3 പീസ് 
  • മുട്ടയുടെ വെള്ള – 2 എണ്ണം 
  • ബ്രഡ് പൊടിച്ചത് – ഒരു കപ്പ് 
  • ഓയിൽ – ആവശ്യത്തിന്  

അലങ്കരിക്കാൻ

  • പൊടിച്ച പഞ്ചസാര 
  • ചോക്ലേറ്റ് സിറപ്പ് 

തയാറാക്കുന്ന വിധം 

  • ഒരു പ്ളേറ്റിൽ ബട്ടർ പേപ്പർ വിരിക്കുക. ഇതിൽ 3 സ്കൂപ് ഐസ്ക്രീം വച്ച് ഒരു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക.
  • ബ്രഡ് നന്നായി പരത്തിയെടുക്കുക. ഇതിനു നടുവിലായി ഐസ്ക്രീം വച്ച് ബ്രഡ് കൊണ്ട് പൊതിയുക. ഇത് ഒരു ക്ലിങ് ഫിലിം ഉപയോഗിച്ചു കവർ ചെയ്ത് ബോൾ ഷേപ്പ് ആക്കുക.
  • 2 മണിക്കൂറെങ്കിലും ഫ്രീസറിൽ വച്ച് ഫ്രീസ് ചെയ്യുക.
  • ശേഷം മുട്ടയുടെ വെള്ളയിലും ബ്രെഡ് പൊടിച്ചതിലും മുക്കി ചൂടായ എണ്ണയിൽ 10-12 സെക്കന്റ് വലിയ തീയിൽ പൊരിച്ചെടുക്കുക.
  • ചൂടോടെ ഉടനടി വിളമ്പുക.മുകളിൽ പൊടിച്ച പഞ്ചസാരയും ചോക്ലേറ്റ് സിറപ്പും ചേർത്ത് അലങ്കരിക്കാം.

English Summary: Fried Ice Cream Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com