ADVERTISEMENT

ഒരു തുള്ളി എണ്ണ ചേർക്കാതെ ചെറുപയർ മസാല എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ 

  • ചെറുപയർ  – 1 കപ്പ്
  • സവാള  – 1 (മീഡിയം സൈസ് )
  • തക്കാളി  –1 (മീഡിയം സൈസ് )
  • ഇഞ്ചി –  ഒരു ടീസ്പൂൺ 
  • വെളുത്തുള്ളി  – ഒരു ടീസ്പൂൺ 
  • പച്ചമുളക് – 3 എണ്ണം 
  • കറിവേപ്പില – ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ 
  • മല്ലിപ്പൊടി – ഒരു ടീസ്പൂൺ 
  • മുളകുപൊടി – ഒന്നര ടീസ്പൂൺ 
  • ഉപ്പ് –  ആവശ്യത്തിന് 
  • വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഒരു പ്രഷർ കുക്കറിൽ ചെറുപയർ, സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചെറുപയർ മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക .കുക്കർ അടച്ചു വേവിക്കാൻ വെക്കുക .ഒരു വിസിൽ അടിച്ചാൽ ഫ്ളെയിം സിമ്മിൽ ആക്കി 15 മിനിറ്റ് വയ്ക്കുക. 15 മിനിറ്റ്  കഴിഞ്ഞ് സ്റ്റൗ ഓഫ് ചെയ്യുക. കുക്കറിലെ എയർ മുഴുവനും പോയ ശേഷം  കുക്കർ തുറക്കുക. ടേസ്റ്റി  ചെറുപയർ മസാല തോരൻ റെഡി.

English Summary: Green Gram Masala without Oil or Coconut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com