ADVERTISEMENT

സാധാരണ മലയാളികൾക്ക് ചോറിനു മേമ്പൊടിയായി ഒരുകൂട്ടം കറികൾ വേണം. എന്നാൽ ഇവിടെ അതൊന്നും വേണ്ട...ചോറു മാത്രം വച്ചാൽ മതി കറിയൊന്നും വേണ്ട!, മല്ലിയിലയുടെ രുചി ഇഷ്ടമുള്ളവർക്ക് ഇഷ്ടപ്പെടുന്ന രുചിക്കൂട്ടാണിത്. 

ചേരുവകൾ

  • ബിരിയാണി അരി - 3 കപ്പ്
  • വെള്ളം - 5 കപ്പ്
  • ഉപ്പ് - 1 ടീസ്പൂൺ
  • എണ്ണ - 1 ടേബിൾസ്പൂൺ
  • കറുവപ്പട്ട - 1 ചെറിയ കഷണം
  • ഗ്രാമ്പൂ -  8 എണ്ണം
  • ഏലയ്ക്ക - 6 എണ്ണം
  • വഴനയില - 2 എണ്ണം

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എണ്ണ/ നെയ്യ് ഒഴിച്ച് ചൂടാക്കി ഗരം മസാലകൾ ഇട്ടു വഴറ്റുക. വെള്ളം ഒഴിച്ച് തിളക്കുമ്പോൾ, കഴുകിയ അരി ഇട്ടു വേവിക്കുക. കുഴഞ്ഞു പോകാതെ ശ്രദ്ധിക്കണം. അതിന് ശേഷം ചോറ് ചൂട് പോകാൻ വയ്ക്കുക.

അരപ്പ് :

  • ഇഞ്ചി - 2 ചെറിയ കഷണം
  • പച്ചമുളക് - 4 എണ്ണം
  • മല്ലിയില - 6 കപ്പ്
  • തേങ്ങ ചിരകിയത് - 1/2 കപ്പ് (ഇവയെല്ലാം അരച്ചെടുക്കുക)
  • എണ്ണ - 2 ടേബിൾ സ്പൂൺ
  • ജീരകം - 2 ടീസ്പൂൺ
  • വെളുത്തുള്ളി -12 എണ്ണം നീളത്തിൽ അരിഞ്ഞത്
  • സവാള - 2 എണ്ണം നീളത്തിൽ അരിഞ്ഞത്
  • പച്ചമുളക് - 2 എണ്ണം

ചൂടായ എണ്ണയിൽ ഈ ചേരുവകൾ യഥക്രമം വഴറ്റി, മല്ലിയില തേങ്ങാ അരപ്പും ചേർത്ത് ചൂടാക്കുക. ചോറ് ചേർത്ത് നന്നായി യോജിപ്പിച്ച് വിളമ്പുക. ഉപ്പ് ആവശ്യത്തിനു ചേർക്കാം.

English Summary: Coriander Leaves Rice, Easy Lunch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com