sections
MORE

വിരുന്നുകാരെ സത്കരിക്കാൻ രുചിയൂറും മഖ്‌ലൂബ

maqlooba
SHARE

പച്ചക്കറികൾ നിറച്ച് നല്ലരുചിയിൽ തയാറാക്കാവുന്ന മഖ്‌ലൂബ. കാണാൻ അഴകും രുചിയോടുകൂടിയതുമായ അറബിക് വിഭവമാണിത്. ചൂടോടെ വിളമ്പാം.

ചേരുവകൾ 

• സെല്ല റൈസ് അല്ലെങ്കിൽ ബസ്മതി റൈസ് – 2 കപ്പ്
• ചിക്കൻ – 1 കിലോഗ്രാം
• സവാള – 1
• ഇഞ്ചി – ചെറിയ കഷ്ണം
• വെളുത്തുള്ളി – 1 കുടം
• പച്ചമുളക് – 4 എണ്ണം
• ബേ ലീഫ് – 3 എണ്ണം
• കറുവപ്പട്ട – ഒന്ന് വലുത് ചെറുതാക്കിയത്
• ഗ്രാമ്പു – 5 എണ്ണം
• ഉണക്ക നാരങ്ങ – 1
• ചിക്കൻ സ്റ്റോക്ക് – 1
• ചെറിയ ജീരകം – 1 ടീസ്പൂൺ
• മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
• അറബിക് മസാല – 2 ടേബിൾ സ്പൂൺ
• കുരുമുളക് പൊടി – അര ടീസ്പൂൺ
• കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ
• ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• ഓയിൽ – ആവശ്യത്തിന്
• ബട്ടർ – ചെറിയ കഷ്ണം
• ഉരുളക്കിഴങ്ങ് ചെറുത് – വട്ടത്തിൽ അരിഞ്ഞത്
• കാപ്സിക്കം – 3 എണ്ണം വട്ടത്തിൽ അരിഞ്ഞത്
• വഴുതനങ്ങ – ചെറുത് വട്ടത്തിൽ അരിഞ്ഞത്
• തക്കാളി – ചെറുത് വട്ടത്തിൽ അരിഞ്ഞത്
• കാരറ്റ് – ചെറുത് വട്ടത്തിൽ അരിഞ്ഞത്

തയാറാക്കുന്ന വിധം 
ആദ്യം ഒരു പാൻ വെച്ച് അതിൽ കുറച്ച് ഓയിൽ ഒഴിച്ച്  ചൂടാക്കി അതിലേക്ക് പട്ട, ഗ്രാമ്പു, ബേ ലീഫ്, ഉണക്കനാരാങ്ങാ എന്നിവ ഇട്ടു കൊടുക്കുക. ചൂടായതിനു ശേഷം  സവാള അരിഞ്ഞത് ചേർക്കാം.  ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചതും ഇതിലേക്ക്  ചേർത്തു കൊടുക്കാം. ചിക്കൻ സ്റ്റോക്ക്, ഉണക്ക നാരങ്ങ എന്നിവ ചേർക്കാം. ശേഷം മഞ്ഞൾപ്പൊടി, അറബിക് മസാല എന്നിവ ചേർത്ത് ചിക്കൻ ഇട്ടുകൊടുത്ത്  നന്നായി യോജിപ്പിക്കുക. ഇതിലേക്കു ഒരു കപ്പ്‌ വെള്ളവും ചേർക്കാം . 15 മിനിറ്റ് അടച്ചു വെച്ച് ചിക്കൻ വേവിച്ചെടുക്കാം. ശേഷം വേവിച്ച ചിക്കൻ എടുത്ത് ഫ്രൈ  ചെയ്തെടുക്കണം. അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ,  നാരങ്ങ നീര്,  ഉപ്പ് എന്നിവ വേവിച്ച ചിക്കനിൽ തേച്ച് പിടിപ്പിച്ച ശേഷം  ഫ്രൈ ചെയ്യാം.

ആ സമയംകൊണ്ട് ഇതിലേക്ക് ആവശ്യമായ പച്ചക്കറികൾ(ഉരുളകിഴങ്ങ്, കാരറ്റ്, വഴുതനങ്ങ, കാപ്സിക്കം, തക്കാളി )  വഴറ്റി എടുക്കാം. 

ചോറ് തയാറാക്കാനായി നേരത്തെ ചിക്കൻ വേവിച്ച വെള്ളം അളന്നു ബാക്കി വെള്ളം ചേർത്ത് കൊടുക്കാം (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം എന്ന അളവിൽ )ഒഴിച്ച് കൊടുക്കാം. വെള്ളം തിളച്ചതിനു ശേഷം കുതിർത്തു വെച്ച അരി ഇട്ടുകൊടുത്തു അടച്ചു വെച്ച് 10-15 മിനിറ്റ്  വേവിച്ചെടുക്കാം.  അരി വെന്തതിനു ശേഷം ദം ചെയ്യാനായി ഒരു പാത്രം എടുത്ത് അതിൽ ബട്ടർ തടവി, വഴറ്റിയെടുത്ത വെജിറ്റബിൾ വെച്ച്  കൊടുക്കാം മുകളിൽ ചിക്കൻ അതിന്റെ മുകളിൽ ചോറും ഇട്ടു കൊടുത്ത് 5 മിനിറ്റ് അടച്ച് ചെറിയ തീയിൽ ദം ചെയ്തെടുക്കാം 

ഇനി ഇ ദം ചെയ്ത പാത്രം ഒരു പ്ലേറ്റിലേക്ക് കമിഴ്ത്തി വയ്ക്കാം. മുകളിൽ വെജിറ്റബിൾസും താഴെ റൈസുമായി  ഒരു കേക്ക് ആകൃതിയിൽ ലഭിക്കും. 

English Summary: Chicken Maqlooba Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA