ADVERTISEMENT

നാവിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ ബംഗാൾ മധുരം രസ്മലായ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

  • പാൽ - 1 ലിറ്റർ
  • ചെറു നാരങ്ങാനീര് - ഒരെണ്ണത്തിന്റെ പകുതി

പാൽ തിളപ്പിച്ച്, നാരങ്ങാ നീര് ചേർത്ത് പാല് പിരിച്ചെടുക്കുക. ഒരു തുണിയിൽ അരിച്ച്, പനീർ 1 മണിക്കൂർ കെട്ടി വയ്ക്കുക. അതിന് ശേഷം പനീർ/ ചെന  തുണിയിൽ നിന്ന് എടുത്ത് 5 മിനിറ്റ് കുഴയ്ക്കുക. അതിനു ശേഷം ചെറിയ ബോളുകൾ ആയി ഉരുട്ടി എടുക്കുക.

റബ്രി ;

  • പാൽ - 1 ലിറ്റർ
  • പഞ്ചസാര - 1/2 കപ്പ്
  • കുങ്കുമ പൂവ്‌ - ആവശ്യത്തിന്
  • പിസ്ത - 10 

പാൽ ബാക്കി ചേരുവകൾ എല്ലാം ചേർത്ത് തിളപ്പിച്ച്, പകുതിയാക്കി വറ്റിച്ചെടുക്കാം.

  • പഞ്ചസാര പാനി
  • പഞ്ചസാര - 1 കപ്പ്
  • വെള്ളം - 2 1/2 കപ്പ്
  • ഏലയ്ക്ക - 2

ഇവയെല്ലാം ചേർത്ത് തിളപ്പിക്കുക. ചെറിയ ഉരുളകളാക്കിയ പനീർ പഞ്ചസാര പാനിയിൽ ഇട്ട് 15 മിനിറ്റ് ചെറിയ തീയിൽ അടച്ചു വച്ച് വേവിക്കുക. അതിനു ശേഷം അടുപ്പിൽ നിന്നിറക്കി 15 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. ചൂട് കുറഞ്ഞതിന് ശേഷം ഓരോ ഡിസ്ക്കും കൈ കൊണ്ട്  അമർത്തി കൂടുതലുള്ള വെള്ളം കളയുക. ഒരു പാത്രത്തിൽ ഇവ നിരത്തി പാൽ കുറുക്കിയത്(റബ്രി) ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് 3-4 മണിക്കൂറിന് ശേഷം വിളമ്പാം.

English Summary: Rasmalai A Bengali sweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com