ADVERTISEMENT
IRANI-CHAI

ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ. ആദ്യത്തേത് ഏതെന്ന് അറിയണോ? പച്ചവെള്ളം. ചായയുടെ മഹത്വം ചെന്നെത്താത്ത നാടുകൾ ഇല്ല. റ്റീ, ഷായ്, ചായ്, തീ, ടിയോ, റ്റായ, ഹെർബറ്റോ എന്നൊക്കെ നമ്മുടെ പാവം ചായയ്ക്കു വിവിധ രാജ്യങ്ങളിൽ പേരുണ്ട്. 

1) ഇറാനി ചായ 

  • പാൽ - 1 ഗ്ലാസ് 
  • കണ്ടെൻസ്ഡ് മിൽക്ക് - 1/4 കപ്പ് 
  • ക്രീം - 2 ടേബിൾ സ്പൂൺ 
  • ഇത് മൂന്നും കൂടി നന്നായി തിളപ്പിക്കുക.
  • ക്രീം പരുവം ആകുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക 
  • വെള്ളം - 2 ഗ്ലാസ്സ് 
  • ചായപ്പൊടി - 2 ടേബിൾ സ്പൂൺ 
  • പഞ്ചസാര - ആവശ്യത്തിന് 
  • ഏലയ്ക്ക - 2 എണ്ണം ചതച്ചത് 

വെള്ളത്തിൽ ചായപൊടി പഞ്ചസാര ഏലക്കായ ഇട്ട് ഒരു ഫോയിൽ പേപ്പർ കൊണ്ട് മൂടുക. അതിന് മുകളിൽ ഒരു പ്ലേറ്റ് വെച്ച് 10-15 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. 

HERBAL-TEA

15 മിനിറ്റ് കഴിയുമ്പോൾ ചായ അരിച്ചെടുത്തു അതിലേക്ക് 5-6 ടീസ്പൂൺ നേരത്തെ ഉണ്ടാക്കി വെച്ച ക്രീം ചേർക്കുക. 

2) ഹെർബൽ ടീ 

  • വെള്ളം - 1 കപ്പ്
  • ചായപ്പൊടി - 3-4 ടീസ്പൂൺ 
  • ഇഞ്ചി - 1 ചെറിയ കഷ്ണം 
  • ഏലയ്ക്ക - 2-3 എണ്ണം ചതച്ചത് 
  • പുതിന ഇല - 3-4 എണ്ണം 
  • തുളസി - 3-4 എണ്ണം 
  • ബ്രൗൺ ഷുഗർ - 2 ടീ സ്പൂൺ 
  • പാൽ - 3/4 കപ്പ് 

വെള്ളം തിളയ്ക്കുമ്പോൾ ചായപ്പൊടി, ഇഞ്ചി, ഏലയ്ക്ക, പുതിന ഇല, തുളസിയില, ബ്രൗൺ ഷുഗർ എന്നിവ ഇട്ട് 10 മിനിറ്റ് ചുരുങ്ങിയത് തിളപ്പിക്കുക. ഇതിലേക്ക് പാൽ ചേർത്ത് 5-6 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. അരിച്ചെടുക്കുക. 

thai

3) തായ് ടീ 

  • വെള്ളം - 1 ഗ്ലാസ് 
  • തക്കോലം - 1 
  • ഏലയ്ക്ക - 2 എണ്ണം 
  • പഞ്ചസാര - 2 ടീസ്പൂൺ 
  • കണ്ടെൻസ്ഡ് മിൽക്ക് - 1 ടേബിൾ സ്പൂൺ 
  • പാൽ അല്ലെങ്കിൽ തേങ്ങാപ്പാൽ - 1-2 ടേബിൾ സ്പൂൺ 

വെള്ളത്തിൽ തക്കോലം , ഏലയ്ക്ക, പഞ്ചസാര എന്നിവ ചേർത്ത് തിളപ്പിക്കുക. 10 മിനിറ്റ് ചെറുതീയിൽ തിളപ്പിച്ച ശേഷം അരിച്ചെടുക്കുക, ശേഷം കണ്ടെൻസ്ഡ് മിൽക്ക്, പാൽ അല്ലെങ്കിൽ തേങ്ങ പാൽ ചേർത്ത് നന്നായി ഇളക്കുക 

KESAR-CHAI

4) കേസർ ചായ 

  • വെള്ളം - 1 ഗ്ലാസ് 
  • സാഫ്‌റോൺ - 8-9 എണ്ണം 
  • പട്ട - ചെറിയ ഒരു കഷ്ണം 
  • ചായപ്പൊടി - 2 ടീസ്പൂൺ
  • പഞ്ചസാര - 1 1/2 ടീസ്പൂൺ 
  • പാൽ - 1 ഗ്ലാസ് 

വെള്ളത്തിൽ സാഫ്രോൺ, പട്ട എന്നിവ ചേർത്ത് 4-5 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടി, പഞ്ചസാര എന്നിവ ചേർത്ത് തിളച്ച ശേഷം പാൽ ഒഴിച്ച് 6-7 മിനിറ്റ് തിളപ്പിച്ച്‌ അരിച്ചെടുക്കുക.

CHOCOLATE-TEA

5) ചോക്ലേറ്റ് ടീ 

  • പാൽ - 1 കപ്പ് 
  • ചായപ്പൊടി - 3 ടീസ്പൂൺ 
  • പഞ്ചസാര - 2-3 ടീസ്പൂൺ 
  • കൊക്കോ പൗഡർ -1 ടീസ്പൂൺ 
  • പട്ട - 1 ചെറിയ കഷ്ണം 

പാലിൽ പട്ടയും കൊക്കോ പൗഡർ പഞ്ചസാര ഇട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ചായ പൊടി ഇട്ട് 6-7 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുക്കുക. 

KADAK-CHAI

6) ഇഞ്ചി / കടക്ക് ചായ 

  • വെള്ളം - 1 1/2 കപ്പ് 
  • പാൽ - 1 കപ്പ് 
  • ചായ പൊടി - 2 ടീ സ്പൂൺ 
  • പഞ്ചസാര - 2 ടീ സ്പൂൺ 
  • ഇഞ്ചി ചതച്ചത് - 1 വലിയ കഷ്ണം 
  • പട്ട - 2 ചെറിയ കഷ്ണം 

വെള്ളം തിളപ്പിക്കുമ്പോൾ ഇഞ്ചി, പട്ട ഏലക്കായ, പഞ്ചസാര, ചായ പൊടി എന്നിവ ചേർത്തി 7-8 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് പാൽ ഒഴിച്ച് 5 മിനിറ്റ് തിളപ്പിക്കുക. 

MASALA-CHAI

7) മസാല ചായ 

മസാല പൊടിക്ക് വേണ്ട ചേരുവകൾ 

1.ഗ്രാമ്പു - 2 ടേബിൾ സ്പൂൺ 

2.ഏലക്കായ - 3-4 എണ്ണം 

3.കുരുമുളക് - 1 ടീ സ്പൂൺ 

4.പട്ട - 2 എണ്ണം 

5.ഇഞ്ചി പൊടിച്ചത് - 1/4 ടീ സ്പൂൺ 

6.ജാതിക്ക പൊടി - 1/4 ടീ സ്പൂൺ 

1 മുതൽ 4 വരെ യുള്ള ചേരുവകൾ ചൂടാക്കി അതിലേക്ക് 5, 6 ചേരുവകൾ ചേർത്ത് പൊടിക്കുക. 

  • ചായ മസാല - 1/2 ടീ സ്പൂൺ 
  • ചായപ്പൊടി - 2 ടേബിൾ സ്പൂൺ 
  • പഞ്ചസാര - 2 ടീ സ്പൂൺ 
  • ഇഞ്ചി ചതച്ചത് - ചെറിയ കഷ്ണം 
  • പാൽ - 1 1/4 കപ്പ് 
  • വെള്ളം - 1 കപ്പ് 

വെള്ളം ചൂടാവുമ്പോൾ ചായ പൊടി,  പഞ്ചസാര,  ഇഞ്ചി, മസാല പൊടി എന്നിവ ചേർത്ത് 2-3  മിനിറ്റ്  തിളപ്പിക്കുക. 

പാൽ ചേർത്ത് ചെറു തീയിൽ 4-5 മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക.

English Summary: 7 Variety Tea Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com