ADVERTISEMENT

വളരെ അധികം വൈറ്റമിൻസും മിനറൽസും നിറഞ്ഞതാണ് ലോട്ടസ് സീഡ്‌സ്. ഇതിൽ ചർമ്മത്തെ സംരക്ഷിക്കുന്ന ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.  വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു റെസിപ്പി ആണ് മസാല മഖാനാ.

ചേരുവകൾ

  • ലോട്ടസ് സീഡ്‌സ് (മഖാനാ) - 2 കപ്പ്
  • ബട്ടർ - 1 ടേബിൾ സ്പൂൺ
  • കശുവണ്ടി - 2 ടേബിൾസ്പൂൺ
  • മുളക്പൊടി - 1/2 ടീസ്പൂൻ
  • കുരുമുളക് പൊടി -1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാകുമ്പോൾ ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ഇതിലേക്ക് കശുവണ്ടിയും കറിവേപ്പിലയും ചേർത്ത് വറക്കുക. ഇതിലേക്ക് ലോട്ടസ് സീഡ് ചേർത്ത് ചെറിയ തീയിൽ 4-5 മിനിറ്റ് വറക്കുക. മുളകുപൊടി, കുരുമുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. രുചികരമായ മസാല മഖാനാ റെഡി. ചൂടോടെ കഴിക്കാം. 

English Summary: Masala Makhana, Fried Lotus seed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com