ADVERTISEMENT

ഈ വേനൽക്കാലത്തു അനായാസം ഉണ്ടാക്കാവുന്ന ഒരു ഡ്രിങ്കാണ്, വിശപ്പും ദാഹവും ശമിപ്പിക്കാൻ ബെസ്റ്റ്.

ചേരുവകൾ

  • സോഡാ           -1എണ്ണം 
  • നാരങ്ങ             -1എണ്ണം 
  • ഇഞ്ചി               - ഇടത്തരം 
  • പച്ചമുളക്          - 1/2 മുറി 
  • പഞ്ചസാര         - 8 ടേബിൾ സ്പൂൺ 
  • മാങ്ങ                -1/2 കപ്പ് 
  • ആപ്പിൾ             -1/2 കപ്പ്‌ 
  • കിവി                -1/4 കപ്പ്‌ 
  • കസ്കസ്          -1ടേബിൾ സ്പൂൺ 
  • ഉപ്പ്                  -1/4 ടേബിൾ സ്പൂൺ 
  • ഐസ്ക്യൂബ്     - 15 എണ്ണം 

തയാറാക്കുന്ന വിധം

  • പഞ്ചസാര നാല് ടേബിൾസ്പൂൺ വെള്ളത്തിൽ ലായനി ആക്കി എടുക്കുക.
  • കസ്കസ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഫ്രൂട്ട്സ് ചെറിയ ചതുര കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. ഇഷ്ടമുള്ള ഫ്രൂട്ട്സ് എടുക്കാം.( കൈതച്ചക്ക, തണ്ണിമത്തൻ, മുന്തിരിങ്ങ, മാതളം) മിക്സിയിലേക്ക് ഇഞ്ചി, പച്ചമുളക്, നാരങ്ങ, ഉപ്പ്, കുറച്ച് പഞ്ചസാര ലായനിയും ചേർത്ത് നന്നായി അരച്ചെടുക്കുക. മൺകുടം എടുത്ത് അതിൽ ഐസ്ക്യൂബ് ഇടുക. അരിഞ്ഞുവച്ചിരിക്കുന്ന ഫ്രൂട്സ് ഇതിലേക്ക് ചേർക്കാം. ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന കസ്കസ് ചേർക്കാം. അരച്ചെടുത്ത മിക്സ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ബാക്കിയുള്ള പഞ്ചസാര ലായനി ചേർത്തുകൊടുക്കാം. ഇതിലേക്ക് സോഡാ ഒഴിച്ച് കൊടുക്കുക. മൺകുടം സോഡാ റെഡി.

English Summary: How to make Mankudam Soda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com