ADVERTISEMENT

നോൺവെജിനെ വെല്ലുന്ന ടേസ്റ്റുമായ് ഇടിച്ചക്ക ഇടിച്ചു ചതച്ചത് തയാറാക്കിയാലോ?

ചേരുവകൾ :

1. ഇടിച്ചക്ക - 1 മീഡിയം വലുപ്പമുള്ളത് (ചെറിയ കഷണങ്ങൾ)
2. സവാള - 1 എണ്ണം (അരിഞ്ഞത് )
3. മുളകുപൊടി - 1 ടീസ്പൂൺ
4. വറ്റൽമുളക് - 2 എണ്ണം
5. കുരുമുളക് പൊടി - 1/4 ടീസ്പൂൺ
6. ഗരം മസാല -1/2 ടീസ്പൂൺ
7. മല്ലിപ്പൊടി - 1 ടീസ്പൂൺ
8. പച്ചമുളക് - 2 എണ്ണം (അരിഞ്ഞത് )
9. കടുക് - 1/4 ടീസ്പൂൺ
10. വെളിച്ചെണ്ണ -2 ടീസ്പൂൺ
11. കറിവേപ്പില
12. മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
13. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്നവിധം :

1. ഒരു പ്രഷർ കുക്കറിൽ ഇടിച്ചക്ക കഷണങ്ങളും ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് 2 വിസിൽ വരെ വേവിക്കുക.
2. തണുത്ത ശേഷം ചതച്ച് എടുക്കുക. ഉടയാതെ നോക്കണം.
3. ഒരു തവ ചൂടാക്കി അതിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
4. ഇതിലേക്കു സവാള ചേർത്ത് വഴറ്റുക.
5. വറ്റൽ മുളക് ചേർത്ത് വഴറ്റുക
6. നിറം മാറുമ്പോൾ 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് വഴറ്റിയ ശേഷം ചതച്ച ഇടിച്ചക്ക ഇട്ട് ചെറുതീയിൽ നന്നായി വഴറ്റുക.
7. 2 മിനിറ്റിനു ശേഷം കുരുമുളക് പൊടി ഇട്ട് യോജിപ്പിക്കുക.
8. കറിവേപ്പില ഇട്ട് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വച്ച പച്ചമുളക് ഇട്ട് യോജിപ്പിച്ച് വാങ്ങാം.

English Summary: Tender Jackfruit Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com