ADVERTISEMENT

കാർട്ടൂൺ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് തയാറാക്കികൊടുക്കാവുന്ന ഡോറ പാൻ കേക്ക്. ചോക്ലേറ്റ് സിറപ്പിനൊപ്പം കുട്ടികൾക്ക് കൊടുക്കാം.

ചേരുവകൾ 

• മൈദ - 1/2 കപ്പ്‌
• വെള്ളം അല്ലെങ്കിൽ പാൽ - 1 കപ്പ്‌
• മുട്ട – 2 എണ്ണം
• വാനില എക്സ്ട്രാക്ട് – 1 സ്പൂൺ
• ഓയിൽ – 2 ടേബിൾ സ്പൂൺ
• പഞ്ചസാര – 7 ടേബിൾ സ്പൂൺ
• ഉപ്പ് – 1/4 ടീസ്പൂൺ
• ബേക്കിങ് പൗഡർ – 2 ടീസ്പൂൺ
• ചോക്ലേറ്റ് സിറപ്പ് അല്ലെങ്കിൽ ന്യൂട്ടല്ല – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ  രണ്ട് മുട്ട, വാനില എക്സ്ട്രാക്ട്, പഞ്ചസാര, ഓയിൽ എന്നിവ നന്നായി മിക്സ്‌ ചെയ്ത്  അതിൽ വെള്ളം അല്ലെങ്കിൽ പാൽ ഒഴിച്ച് യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് മൈദ കുറേശ്ശേ ചേർത്ത് യോജിപ്പിക്കാം. ശേഷം കാൽ ടീസ്പൂൺ ഉപ്പും രണ്ട് ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് നന്നായി ഇളക്കി എടുക്കാം, മാവ് റെഡി.

ഒരു പാൻ ചൂടാക്കി  മാവ് ഒഴിച്ച് പാൻ കേക്ക് ഓരോന്നായി ചുട്ടെടുക്കാം. ശേഷം  ഓരോ പാൻ കേക്ക് എടുത്ത് അതിൽ ന്യൂട്ടല്ല അല്ലെങ്കിൽ ചോക്ലേറ്റ് സിറപ്പ് പുരട്ടി അതിനു മുകളിൽ മറ്റൊരു  പാൻ കേക്ക് വെച്ച് കുട്ടികൾക്ക് കൊടുക്കാം.

English Summary: Dora PanCake Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com