ADVERTISEMENT

മിച്ചം വന്ന ഇഡ്ഡലി കൊണ്ട് സ്പെഷൽ ബ്രേക്ക് ഫാസ്റ്റ് തയാറാക്കിയാലോ? സ്പൈസി ഈസി മഞ്ചൂരിയൻ പാചകക്കുറിപ്പ്.

ചേരുവകൾ

  • ഇഡ്ഡലി – 4 എണ്ണം
  • എണ്ണ – 3 ടേബിൾ സ്പൂൺ 
  • പൊടിയായി അരിഞ്ഞ വെളുത്തുള്ളി - 1  ടേബിൾസ്പൂൺ
  • പൊടിയായി അരിഞ്ഞ ഇഞ്ചി - 1 ടേബിൾസ്പൂൺ 
  • സവാള – 2 എണ്ണം ചതുര കഷ്ണങ്ങളായി മുറിച്ചത് 
  • കാപ്സിക്കം – 2 എണ്ണം ചതുര കഷ്ണങ്ങളായി മുറിച്ചത് 
  • സോയ സോസ് -2 ടേബിൾസ്പൂൺ 
  • കെച്ചപ്പ് -1 ടേബിൾ സ്പൂൺ 
  • ചില്ലി സോസ് -1ടേബിൾ സ്പൂൺ 
  • കോൺഫ്ലവർ -1 ടേബിൾ സ്പൂൺ 
  • വെള്ളം – 1 കപ്പ് 
  • ഉപ്പ് – ആവശ്യത്തിന് 
  • പഞ്ചസാര – 1/2 ടീസ്പൂൺ 
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ 
  • മല്ലിയില – ഒരു പിടി

തയാറാക്കുന്ന വിധം

രണ്ട് ടേബിൾസ്പൂൺ എണ്ണയിൽ ഇഡ്ഡലി ചെറിയ കഷണങ്ങളായി മുറിച്ച് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി മാറ്റി വയ്ക്കുക. ഒരു ടേബിൾ സ്പൂൺ എണ്ണയിൽ പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും വഴറ്റുക. അതിലേക്ക് ചതുരക്കഷണങ്ങളായി മുറിച്ച ഉള്ളിയും കാപ്സിക്കവും ചേർക്കുക. എല്ലാ സോസുകളും യഥാക്രമം ചേർക്കുക. കോൺഫ്ലവർ കുറച്ചു വെള്ളത്തിൽ കലക്കി മാറ്റി വയ്ക്കുക. 

ബാക്കിയുള്ള വെള്ളം പാത്രത്തിൽ ഒഴിച്ച് അതിലേക്ക് കോൺഫ്ലവർ  മിക്സ്ചർ ചേർത്ത് ചെറിയ തീയിൽ കുഴമ്പു പരുവത്തിൽ ആകുന്നതുവരെ പാകം ചെയ്യുക . ആവശ്യത്തിന് ഉപ്പ് ചേർക്കാം. അര ടീ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് അതിനുശേഷം വറുത്തു മാറ്റി വച്ചിരിക്കുന്ന ഇഡ്ഡലിയും ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും ഒരുപിടി മല്ലിയിലയും  ചേർത്ത് ചൂടോടെ വിളമ്പാം.

English Summary: A yummy dish with leftover Idli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com