ADVERTISEMENT

ചിക്കന് വില കുറഞ്ഞു, എന്നാൽ പിന്നെ ഒരു ഹണി ചിക്കൻ തയാറാക്കിയാലോ?

ചേരുവകൾ

  • ചിക്കൻ ബ്രെസ്റ്റ് പീസ് ചതുരത്തിൽ നുറുക്കിയത് - 150 ഗ്രാം
  • ചിക്കൻ വേവിച്ച വെള്ളം - 1 കപ്പ്
  • കുരുമുളക് ചതച്ചത് - 1 ടീസ്പൂൺ 
  • വെളുത്തുള്ളി അരിഞ്ഞത് - 2 ടീസ്പൂൺ 
  • കോൺ സ്റ്റാർച്ച് - മുക്കാൽ ടീസ്പൂൺ
  • ഉപ്പ് - പാകത്തിന്
  • സോയാസോസ് -  4 ടീസ്പൂൺ
  • ചതച്ച മുളക് - 4 ടീസ്പൂൺ
  • വെജിറ്റബിൾ ഓയിൽ - 4 ടീസ്പൂൺ
  • ഇടത്തരം സവാള - 1 ചെറുതായി അരിഞ്ഞത്
  • സ്പ്രിങ് ഒനിയൻ - 3  ടീസ്പൂൺ
  • തേൻ -  2-3 ടേബിൾ സ്പൂൺ
  • വെളുത്ത എള്ള് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

കുരുമുളക്, വെളുത്തുള്ളി, ചതച്ച മുളക്, കോൺസ്റ്റാർച്ച്, സോയാ സോസ്, ഉപ്പ്, ചിക്കൻ വേവിച്ച വെള്ളം എന്നിവ ചേർത്ത് മസാല തയാറാക്കി ചിക്കൻ കഷണങ്ങളിൽ പുരട്ടിവയ്ക്കാം.

ഒരു പാനിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചിക്കൻ കഷണങ്ങൾ മീഡിയം ഫ്രൈ ചെയ്ത് കോരി മാറ്റാം.

ഗ്രേവി തയാറാക്കാൻ ചിക്കൻ വറുക്കാൻ ഉപയോഗിച്ച അതേ വെജിറ്റബിൾ ഓയിൽ ഉപയോഗിക്കാം.
ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ട് നിറം മാറുന്നതുവരെ മൂപ്പിക്കുക. ശേഷം സവാളയും ഉപ്പും ഇട്ട് വഴറ്റുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ ചതച്ച മുളകും കാൽ ടീസ്പൂൺ ചതച്ച കുരുമുളകും ചേർത്ത് ഇളക്കുക. രണ്ട് ടീസ്പൂൺ സ്പ്രിങ് ഒനിയൻ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ചിക്കൻ വേവിച്ച വെള്ളം ചേർത്ത് ഒന്നുകൂടി ഇളക്കുക. മുക്കാൽ ടീസ്പൂൺ കോൺ സ്റ്റാർച്ച് അൽപം വെള്ളത്തിൽ കുറുക്കി പാനിലേക്ക് ചേർക്കുക. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കനും ചേർത്ത് 5 മിനിറ്റ് മൂടിവെച്ച് വേവിക്കുക. അതിനുശേഷം ഒന്നു മുതൽ രണ്ട് ടേബിൾസ്പൂൺ വരെ തേൻചേർത്ത് ഇളക്കുക. അവസാനം കുറച്ച് വെളുത്ത എള്ള്(ആവശ്യമെങ്കിൽ) ചേർത്ത് ഇളക്കി സ്പ്രിംഗ് ഒണിയൻ ചേർത്ത് ചേർത്ത് വാങ്ങാം.

English Summary: Honey Chicken Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com