ADVERTISEMENT

ഒരിക്കൽ കഴിച്ചാൽ ഫാൻ ആകും! പഴവും തേങ്ങാപ്പാലും ചേർത്ത് വെറൈറ്റി രുചി. പാളയംകോടൻ പഴവും തേങ്ങാപ്പാലും ചേർത്ത് രുചികരമായ വിഭവം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചെറിയ പഴം(പാളയംകോടൻ)– 12 എണ്ണം 
  • തേങ്ങാപ്പാൽ – 2 കപ്പ് (അരമുറി തേങ്ങ പിഴിഞ്ഞത്)
  • ശർക്കര– 100 ഗ്രാം
  • നിലക്കടല (തൊലി കളഞ്ഞത്) – ¼ കപ്പ്
  • അവൽ – 1 കപ്പ്
  • ഏലയ്ക്കപ്പൊടി – ½ ടീസ്പൂൺ
  • ഉപ്പ് – 1 നുള്ള്

പാകം ചെയ്യുന്നവിധം

രണ്ട് കപ്പ് തേങ്ങ ചിരകിയതിൽ രണ്ട് കപ്പ് വെള്ളം ചേർത്ത് പിഴിഞ്ഞ് തേങ്ങാപ്പാലെടുക്കുക. ഒരു ബൗളിൽ ആവശ്യത്തിന് ചെറിയ പഴങ്ങൾ തൊലി കളഞ്ഞെടുക്കുക. അതിലേക്ക് നൂറുഗ്രാം ശർക്കര പൊടിച്ചു ചേർത്ത് പഴവും ശർക്കരയും കൂടി നന്നായി ഉടച്ചെടുക്കുക. അതിലേക്ക് രണ്ട് കപ്പ് തേങ്ങാപ്പാൽ ചേര്‍ത്ത് മിക്സ് ചെയ്യുക. അതിനുശേഷം അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക.  ‌

ഒരു ഫ്രൈ പാനിൽ 1 ടേബിൾ സ്പൂൺ നെയ്യൊഴിച്ച് അതിലേക്ക് കാൽ കപ്പ് നിലക്കടല ചേർത്ത് വറക്കുക. അതിനു ശേഷം ഒരു കപ്പ് അവല്‍ ചേര്‍ത്ത് വീണ്ടും വറക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന പാൽ–പഴം മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കി ഉപയോഗിക്കാം. 

Note - അവലിന് പകരം കോൺഫ്ലെക്സ് ചേർത്താലും നല്ല രുചി കിട്ടും. 

English Summary: Banana Milk Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com