ADVERTISEMENT

കൃത്രിമ വസ്തുക്കൾ ഒന്നും ചേർക്കാതെ അരിപ്പൊടിയും പാലും ചേർത്ത് ഫ്രൂട്ട് സലാഡ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ആപ്പിൾ – 1 എണ്ണം
  • നേന്ത്രപ്പഴം– 1എണ്ണം
  • കറുത്ത മുന്തിരി– ½ കപ്പ്
  • മാതള നാരങ്ങ –  ½ കപ്പ്
  • പഞ്ചസാര – 2 ടീസ്പൂൺ + 8 ടേബിൾ സ്പൂൺ
  • അരിപ്പൊടി – 3 ടേബിൾ സ്പൂൺ
  • പാൽ – 1 ലിറ്റർ + ¼  കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് – 2 ടീസ്പൂൺ(ആവശ്യമെങ്കിൽ)
  • മഞ്ഞൾപ്പൊടി – 2 നുള്ള്
  • വാനില എസ്സൻസ് – ¼ ടീസ്പൂൺ
  • ചെറിപഴം– ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഒരു ബൗളിൽ ആപ്പിൾ, നേന്ത്രപ്പഴം, കറുത്ത മുന്തിരി, മാതള നാരങ്ങ എന്നിവ ചെറുതാക്കി ചേർക്കുക. ഈ ഫ്രൂട്ട്‌സിലേക്ക് രണ്ടു ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക. 15 മിനിറ്റ് നേരം വയ്ക്കുക.

ഒരു ബൗളിലേക്ക് മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടിയും കാൽകപ്പ് പാലും ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. ഒരു പാനിൽ ഒരു ലിറ്റർ പാൽ ഒഴിച്ച് ചൂടാക്കുക (പാട കെട്ടി വരാതിരിക്കാൻ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം), ശേഷം ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക്  2 ടീസ്പൂൺ കണ്ടെൻസെഡ് മിൽക് ചേർക്കുക (നിർബന്ധമില്ല).  മധുരത്തിന് പഞ്ചസാര ചേർക്കാം.

അതിനുശേഷം മൂന്ന് മിനിറ്റ് നേരം പാൽ ഇളക്കി കലക്കി വച്ചിരിക്കുന്ന അരിപ്പൊടി ചേർത്ത് പാൽ കുറുക്കി എടുക്കണം.

ഈ സമയം തീ മീഡിയം ഫ്ലെയിമിൽ വയ്ക്കാം. വല്ലാതെ കുറുകി പോകാതെ ഒരു വിധം കുറുകി തിളച്ചു കൊണ്ടിരിക്കുമ്പോൾ ഇതിലേക്ക് 2 നുള്ള് മഞ്ഞൾപ്പൊടി കളറിന് ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം. തണുത്ത ശേഷം  മിക്സിയുടെ ജാറിൽ ഒഴിച്ച് കാൽ ടീസ്പൂൺ വാനില എസൻസും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഏകദേശം രണ്ട് മിനിറ്റ് നേരം യോജിപ്പിച്ച് എടുത്താൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ സലാഡ് കിട്ടുകയുള്ളൂ. നേരത്തെ യോജിപ്പിച്ചു വച്ചിരിക്കുന്ന പഴങ്ങളിലേക്ക് ഈ മിശ്രിതം ഒഴിച്ച് ഫ്രൂട്ട്സുമായി യോജിപ്പിക്കുക. അവസാനം അല്പം ചെറിപഴം മുറിച്ച് ഇട്ട് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കാം.

ശ്രദ്ധിക്കാൻ

∙ ഇഷ്ടമുള്ള പഴങ്ങൾ ഏത് വേണമെങ്കിലും ഇതിൽ ചേർക്കാം.

∙ മാതളനാരങ്ങ ചേർത്ത് അധികം നേരം ഫ്രിഡ്ജിൽ വച്ചാൽ കഴിക്കുമ്പോൾ  ചവർപ്പ് രുചിക്കും. ഫ്രിഡ്ജിൽ കൂടുതൽ സമയം വയ്ക്കുന്നുണ്ടെങ്കിൽ മാതളനാരങ്ങ ചേർക്കാതെ വയ്ക്കുക. കഴിക്കാൻ നേരം മാത്രം ചേർക്കാം.

English Summary: Fruit Salad Without Custard Powder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com