ADVERTISEMENT

വീട്ടിൽ പൊടിച്ച് തയാറാക്കുന്ന മസാല ചേർത്ത് കടായ് പനീർ വീട്ടിൽ എളുപ്പത്തിലും രുചിയിലും ഉണ്ടാക്കാം... 

ചേരുവകൾ :

1. പനീർ - 200 ഗ്രാം
2. കാപ്സികം - 1 എണ്ണം
3. തക്കാളി - 1 എണ്ണം
4. സവാള - 1 എണ്ണം (നീളത്തിൽ അരിഞ്ഞത് )
5. സവാള - 1 എണ്ണം (ചതുരത്തിൽ അരിഞ്ഞത് )
6. ചുവന്ന മുളക് - 4 എണ്ണം
7. മല്ലി - 1 ടീസ്പൂൺ
8. കുരുമുളക് - 1/2 ടീസ്പൂൺ
9. ജീരകം - 1/2 ടീസ്പൂൺ
10. വെളുത്തുള്ളി - 4 അല്ലി
11. ഇഞ്ചി - 2 പീസ്
12. കസൂരിമേത്തി
13. വഴനയില - 2 എണ്ണം
14. പട്ട - ചെറിയ പീസ്
15. ഗ്രാമ്പൂ - 4 എണ്ണം
16. വെണ്ണ -50 ഗ്രാം
17. ഫ്രഷ് ക്രീം അല്ലെങ്കിൽ കട്ടി പാൽ - 3 ടീസ്പൂൺ
18. കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ
19. ഉപ്പ് -ആവശ്യത്തിന്
20. എണ്ണ - 3 ടീസ്പൂൺ

തയാറാക്കുന്ന വിധം :

1. ഒരു പാൻ ചൂടാക്കി മല്ലി,ചുവന്ന മുളക്, കുരുമുളക്, ജീരകം, പട്ട, ഗ്രാമ്പൂ, വഴനയില  എന്നിവ നന്നായി വറത്ത്, ചൂട് കുറഞ്ഞ ശേഷം  പൊടിച്ചെടുക്കുക. 

2. ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് കാപ്സിക്കവും ചതുരത്തിൽ അരിഞ്ഞ സവാളയും ഒരു മിനിറ്റ് വഴറ്റി മാറ്റി വയ്ക്കുക. 

3. അതെ പാനിലേക്ക് ഒരു ടീസ്പൂൺ എണ്ണ  ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി , സവാള എന്നിവ നന്നായി വഴറ്റുക. ബ്രൗൺ കളർ ആകുമ്പോൾ തക്കാളിയും ചേർത്ത് നന്നായി വഴറ്റി മിക്സിയിൽ അരച്ചെടുക്കുക. 

4. അതെ പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ ചൂടാക്കി പനീർ ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക. 

5. ബട്ടർ ചൂടാക്കിയതിലേക്ക് സവാള തക്കാളി അരച്ചത് ഇട്ട് നന്നായി വഴറ്റുക. 

6. ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 1/2 ടീസ്പൂൺ പൊടിച്ചു വച്ച മസാലപ്പൊടി, 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. 

7. ഇത് നിറം മാറുമ്പോൾ സവാളയും കാപ്സിക്കവും വഴറ്റിയത് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച്, അടച്ചു വച്ചു വേവിക്കുക. 

8. വെള്ളം വറ്റിയാൽ വറുത്ത പനീർ ഇട്ട് യോജിപ്പിക്കുക. 

9. അതിലേക്കു കസൂരി മേത്തിയും ഫ്രഷ് ക്രീമും ചേർത്ത് തീ ഓഫ്‌ ചെയ്യുക. 

English Summary: Kadai Paneer With Home Made Masala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com