ADVERTISEMENT

ചക്ക കാലമായില്ലേ..നല്ല നാടൻ ഇടിച്ചക്ക തോരൻ ഉണ്ടാക്കിയാലോ? ചൂട് ചോറിനൊപ്പം ഈ ഒരു തോരൻ മാത്രം മതി

ചേരുവകൾ 

  • മൂക്കാത്ത ചക്ക (ഇടിച്ചക്ക) – 1 വലിയ കഷണം
  • ഉപ്പ് – ആവശ്യത്തിന് 
  • മഞ്ഞൾപ്പൊടി  – 1/2 ടീസ്പൂൺ 
  • വെള്ളം – 1/2 കപ്പ് 
  • ചിരകിയതേങ്ങ – 1 കപ്പ്
  • ചെറിയുള്ളി –  6+12 എണ്ണം 
  • പച്ചമുളക് –  3 എണ്ണം 
  • വെളിച്ചെണ്ണ – 2 ടേബിൾസ്‌പൂൺ 
  • കടുക് – 1 ടീസ്പൂൺ 
  • വറ്റൽമുളക് – 2 എണ്ണം 
  • കറിവേപ്പില – 2 തണ്ട് 

തയാറാക്കുന്ന വിധം 

ചക്കയുടെ തൊലി കളഞ്ഞു കഴുകിയ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. ഇത് കുക്കറിൽ ഇട്ട് മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് 3 വിസിൽ വരെ വേവിക്കുക.

ആവിപോയ ശേഷം കുക്കർ തുറന്ന് തേങ്ങയും ആറു ചെറിയ ഉള്ളിയും പച്ചമുളകും മിക്സിയിൽ ചതച്ച് ഇതിലേക്ക് ചേർത്ത് വേവിക്കുക.

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ബാക്കി ചെറിയുള്ളി അരിഞ്ഞതും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന ചക്കയും ചേർത്ത് തീ ഓഫ് ചെയ്യുക. ചൂടോടെ വിളമ്പുക.

English Summary: Idichakka Thoran Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com