ADVERTISEMENT

രാവിലത്തെ തിരക്കിൽ ഒരു കുറ്റി പുട്ട് ഒന്നും കഴിക്കാൻ നേരമുണ്ടാകില്ല. ബാക്കി വന്ന പുട്ട് വൈകുന്നേരം രുചികരമായൊരു  ചൈനീസ് വിഭവമാക്കിയാലോ?

ചേരുവകൾ

  • പുട്ട് –  3 കഷണങ്ങൾ
  • സവാള –  1 എണ്ണം, ചെറുതാക്കി  നുറുക്കിയത്
  • വെളുതുള്ളി  – 2 അല്ലി 
  • പച്ചമുളക് – 2
  • ബീൻസ് – 1/2 കപ്പ്‌ 
  • കാരറ്റ്  – 1/2 കപ്പ്
  • കാപ്സിക്കം – 1/2 കപ്പ്
  • സോയാസോസ് – 1 ടീസ്പൂൺ
  • ചില്ലി സോസ്  – 1 ടീസ്പൂൺ
  • ഒനിയൻ റിങ്‌സ് – 1 ടീസ്പൂൺ
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ – 1 ടേബിൾസ്പൂൺ
  • ഓംലെറ്റ് – 1 എണ്ണം 

തയാറാക്കുന്ന വിധം 

  • പുട്ടിലെ തേങ്ങ  മാറ്റി, കൈ കൊണ്ട്  പൊടിച്ചു  വയ്ക്കാം.
  • ഒരു പാൻ  ചൂടാക്കി  ഓയിൽ  ഒഴിച്ച് ഉള്ളി ചേർത്ത്  വഴറ്റുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, പച്ചക്കറികൾ എന്നിവ ചേർക്കുക. 
  • അതു വഴന്നു വന്നാൽ സോസ് ചേർക്കുക, കുരുമുളക്  പൊടി ചേർത്ത് നന്നായി  യോജിപ്പിക്കുക. ഓംലറ്റ്  ചെറിയ പീസ്  ആക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇതിലേക്ക് പൊടിച്ചു  വച്ച പുട്ട് ചേർക്കാം.
  • സ്പ്രിങ് ഒനിയൻ ചേർത്ത്  തീ  ഓഫ്‌  ചെയ്യാം.

English Summary: Leftover Puttu Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com