ADVERTISEMENT

പച്ച ചക്ക കഴിക്കുന്നത് ഷുഗർ കുറയ്ക്കാനും തടി കുറയ്ക്കാൻ നല്ലതാണ്. ദഹനംഎളുപ്പമാക്കാനും കാഴ്ച ശക്തി മെച്ചപ്പെടുത്താനും സഹായിക്കുമെന്നും പറയപ്പെടുന്നു. ധാരാളം ചക്ക ലഭിക്കുന്ന സമയത്ത് കുറച്ച് ഉണക്കി പൊടിച്ച് വയ്ക്കുകയാണെങ്കിൽ കൂടുതൽ ദിവസം ചക്ക ഉപയോഗിക്കാം. ചക്കപ്പൊടി ചേർത്ത് ഇഡ്ഡലി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഇഡ്ഡലി മാവ് - ആവശ്യത്തിന്
  • ചക്കപ്പൊടി - 2 ടേബിൾസ്പൂൺ (പച്ച ചക്കചുള വെയിലത്ത് വച്ച് ഉണക്കി മിക്സിയിൽ പൊടിച്ച് എടുക്കാം)
  • സവാള, പച്ചമുളക്, മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

1. ഇഡ്ഡലി മാവിലേക്ക് ചക്കപ്പൊടി ചേർത്ത് കട്ടയില്ലാത്തെ ആവശ്യമെങ്കിൽ അരി അരച്ചെടുത്ത വെള്ളം ചേർത്ത് ആവശ്യത്തിന് അയവാക്കുക.

2. ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി  കുറച്ച് മാവ് കോരിയൊഴിച്ച് മുകളിൽ സവാള, പച്ചമുളക്, മല്ലിയില അരിഞ്ഞത് എന്നിവ വിതറുക. ഇഡ്ഡലിപാത്രത്തിൽ 10 മിനിറ്റ് വേവിച്ച് എടുക്കാം.

English Summary: Special Idli Recipe with Jackfruit Powder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com