ADVERTISEMENT

മിച്ചം വന്ന ചപ്പാത്തി ഇങ്ങനെ കഴിച്ചു നോക്കൂ. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കി രുചികരമായ പുതുമയുള്ള വിഭവമാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ 

  • ചപ്പാത്തി - 4 എണ്ണം
  • ഇഞ്ചി  – 1 ടീസ്പൂൺ ചെറുതായി അരിഞ്ഞത്
  • സവാള –  1 ചെറുതായി അരിഞ്ഞത്  
  • തക്കാളി – 1
  • ഗരംമസാല – ഒരു ടീസ്പൂൺ 
  • മല്ലിയില – ആവശ്യത്തിന് 
  • കുരുമുളകുപൊടി – അര ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ടേബിൾ സ്പൂൺ എണ്ണയിൽ ഇഞ്ചിയും സവാളയും വഴറ്റിയതിനു ശേഷം  അതിലേക്ക് മസാലകൾ ചേർക്കുക. പച്ചമണം മാറിക്കഴിഞ്ഞ് തക്കാളി ചേർത്ത് വഴറ്റുക. ഈ സമയത്ത് ആവശ്യത്തിനുള്ള ഉപ്പ് ചേർക്കുക. അതിനുശേഷം രണ്ടു മുട്ട അതിനുള്ളിലേക്ക് പൊട്ടിച്ചൊഴിച്ച് പകുതി വേവ് ആകുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന ചപ്പാത്തി അതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.  മല്ലിയിലയും കുരുമുളകും ചേർത്തതിനുശേഷം ചൂടോടെ വിളമ്പാം.

English Summary: A yummy dish with left over Chapathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com