ADVERTISEMENT

അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾക്ക് വ്യത്യസ്തമായ പാൻ കേക്ക് തയാറാക്കി കൊടുത്താലോ?

ചേരുവകൾ

  • റവ – 1 കപ്പ്
  • തേങ്ങ ചിരകിയത് – ½ കപ്പ്
  • ചെറിയ ഉള്ളി – ആവശ്യത്തിന്
  • ജീരകം – 1 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഒരു കപ്പ് റവയും അരക്കപ്പ് തേങ്ങ ചിരകിയതും കുറച്ച് ചുവന്നുള്ളിയും ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് വെള്ളംചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റുക. അര ടീസ്പൂൺ നല്ല ജീരകം ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. സ്റ്റൗ കത്തിച്ച് ഒരു പാനിൽ കുറച്ച് എണ്ണ പുരട്ടി അതിലേക്ക് ഒരു തവി മാവ് ഒഴിച്ച് അടച്ചു വയ്ക്കുക. രണ്ടു വശവും വേവിച്ച് എടുക്കുക.

English Summary: Easy Breakfast, Pancake Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com