ADVERTISEMENT

ചായയുടെ കൂടെ  പലഹാരം കഴിച്ച് ശീലിച്ചവർക്ക് അതിനായി  എളുപ്പത്തിൽ  വീട്ടിൽ തയാറാക്കാവുന്ന ഫണ്ണി കേക്ക്.

ചേരുവകൾ 

• ചോറ് - 2 കപ്പ്‌
• ഗോതമ്പുപൊടി – 1 കപ്പ്‌
• അരിപ്പൊടി – 2 ടേബിൾ സ്പൂൺ
• ഏലയ്ക്ക – 5 എണ്ണം
• മുട്ട – 1
• പഞ്ചസാര – 5 ടേബിൾസ്പൂൺ
• പാൽ – 5-10 ടേബിൾ സ്പൂൺ
• ഉപ്പ് – 1/4 ടീസ്പൂൺ
• മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
• ഓയിൽ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ചേരുവകൾ എല്ലംകൂടി  മിക്സിയുടെ ജാറിൽ അരച്ചെടുക്കാം. കട്ടിയുള്ള മാവ് തയാറാക്കി ഒരു പാത്രത്തിലേക്കു മാറ്റാം. 

സ്റ്റൗവിൽ  ഒരു ചട്ടി വച്ച് ഫ്രൈ ചെയ്തെടുക്കാനുള്ള ഓയിൽ ഒഴിച്ച് ചൂടായതിനു ശേഷം കുറേശെ മാവ് എടുത്ത് എണ്ണയിൽ ഇട്ടുകൊടുകാം,  2 മിനിറ്റിനു ശേഷം തിരിച്ചും മറിച്ചും ഇളക്കികൊണ്ടിരിക്കാം. (മീഡിയം തിയിൽ ഇട്ടു വേണം ഫ്രൈ ചെയ്തെടുക്കാൻ അല്ലെങ്കിൽ ഉള്ളിൽ വെന്തു കിട്ടില്ല) അങ്ങനെ ഇളക്കി കൊടുത്ത് കൊണ്ട് രണ്ടുഭാഗവും ബ്രൗൺ നിറമായാൽ എണ്ണയിൽ നിന്നും എടുത്ത് മാറ്റാം. തേൻ ചേർത്തും കഴിക്കാം.

English Summary: Snack Recipe,  Boiled Rice and Wheat Flour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com