sections
MORE

നാടൻ രീതിയിൽ വറുത്തരച്ച തീയൽ

nadan-theeyal
SHARE

നാടൻ രീതിയൽ വറുത്തരച്ച തീയൽ ഉണ്ടാക്കി നോക്കു. രണ്ട് മൂന്ന് ദിവസം ഫ്രിജിൽ സൂക്ഷിച്ച് ഉപയോഗിക്കാവുന്ന കറിയാണിത്.

ചേരുവകൾ :

1. ചെറിയ ഉള്ളി - 1 കപ്പ്
2. മുരിങ്ങക്കായ - 1എണ്ണം (ചെറുതാക്കി നെടുകെ മുറിച്ചത് )
3. പച്ചമുളക് - 2 എണ്ണം
4. ഉരുളക്കിഴങ്ങ്, ബീൻസ് - 1 കപ്പ് (ചെറുതാക്കി നുറുക്കിയത് )
5. ചുവന്ന മുളക് - 4 എണ്ണം
6. മല്ലി - 2 ടീസ്പൂൺ
7.പുളി - 1 നെല്ലിക്ക വലിപ്പത്തിൽ
8. നാളികേരം - 1/2 നാളികേരം ചിരകിയത്
9. വെളിച്ചെണ്ണ - 3 ടീസ്പൂൺ
10. കറിവേപ്പില - 1 തണ്ട്
11. കടുക് - 1/2 ടീസ്പൂൺ
12. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
13. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം : 

1. പുളി ആദ്യം കുറച്ചു വെള്ളത്തിൽ ഇട്ട് വയ്ക്കുക.
2. മല്ലിയും ചുവന്ന മുളകും നന്നായി വറുത്തു മാറ്റുക.
3. നാളികേരം ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ നല്ല ചുവന്ന കളർ ആകുന്നതു വരെ വറത്തു മാറ്റുക.
4. വറുത്ത നാളികേരം മല്ലി, മുളക് എന്നിവ അരച്ചെടുക്കുക.
5.1 മുതൽ 4 വരെ ഉള്ള ചേരുവകൾ മഞ്ഞൾപ്പൊടിയും വെള്ളവും ഒഴിച്ചു വേവിക്കുക.
6. മുക്കാൽ വേവ് ആകുമ്പോൾ ഉപ്പും, പുളി വെള്ളവും ഒഴിച്ചു ഒന്ന് തിളപ്പിക്കുക.
7. അതിലേക്കു അരപ്പു ഇട്ടു ചെറുതായിട്ട് തിളപ്പിക്കുക.
8. അതിലേക്കു കറിവേപ്പില ഇടുക. കടുകും ചുവന്ന മുളകും താളിച്ചു ഇടുക.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA