ADVERTISEMENT

ഭക്ഷണം ഒട്ടും പാഴാക്കാതെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച്  വയറു നിറയ്ക്കാം. ഭക്ഷണം  തരത്തിലും പാഴാക്കി കളയാതിരിക്കാൻ ശ്രദ്ധിക്കാം. തലേ ദിവസത്തെ ബാക്കി വന്ന ചപ്പാത്തി ഇരിപ്പുണ്ടോ? കറിയൊന്നും ഇല്ലെങ്കിലും വിഷമിക്കണ്ട. 5 മിനിറ്റ്  കൊണ്ട് ഒരു ഉഗ്രൻ ബ്രേക്ഫാസ്റ്റ് തയാറാക്കാം.

ചേരുവകൾ

1. ചപ്പാത്തി - 4 എണ്ണം
2. സവാള - 1 എണ്ണം (അരിഞ്ഞത് )
3. ഇഞ്ചി &പച്ച മുളക് - 1ടീസ്പൂൺ (അരിഞ്ഞത് )
4.കാരറ്റ് - പകുതി  (ചീകിയത് )
5.ഉഴുന്ന് - 1 ടീസ്പൂൺ
6.വെളിച്ചെണ്ണ -3 ടീസ്പൂൺ
7.മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
8.കറിവേപ്പില - ആവശ്യത്തിന്
9.കടുക് - 1/2 ടീസ്പൂൺ
10.ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിൽ ഒന്ന് ചതച്ച്‌ എടുക്കാം. 

വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വറുത്ത് ഇതിലേക്കു ഇഞ്ചി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ഇട്ട് മൂപ്പിക്കുക. അതിലേക്ക് ഒരു  നുള്ള് ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ  ഇട്ടു ഇളക്കുക. കാരറ്റ് ഇട്ട് 2 മിനിറ്റ് വഴറ്റിയ ശേഷം ചതച്ച ചപ്പാത്തി ഇട്ട് രണ്ടു മൂന്നു മിനിറ്റ് ചെറുതീയിൽ ഇളക്കി യോജിപ്പിക്കുക. 

English Summary : Easy Breakfast, Chappathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com