ADVERTISEMENT

പച്ചക്കറികൾ ഒന്നും ഇരിപ്പില്ലേ... ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. പച്ച പുളിശേരി... രണ്ടോ മൂന്നോ പ്രാവശ്യം ചോറുണ്ണാൻ വേറെ ഒന്നും വേണ്ട.

ചേരുവകൾ

1.നാളികേരം - 1 കപ്പ്
2.തൈര് - 1 കപ്പ്
3.പച്ചമുളക് - 3 എണ്ണം
4.ജീരകം - 1 നുള്ള്
5.വെളിച്ചെണ്ണ - 1 ടീസ്പൂൺ
6.കടുക് - 1/2 ടീസ്പൂൺ
7.വറ്റൽമുളക് - 4 എണ്ണം
8.ഉലുവ - 1/4 ടീസ്പൂൺ
9.കറിവേപ്പില - ആവശ്യത്തിന്
10.ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

നാളികേരം, പച്ച മുളക്, ഒരു നുള്ള് ജീരകം എന്നിവ കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരയ്ക്കുക. അതിലേക്ക്‌ ഉടച്ച തൈരും ആവശ്യത്തിന് ഉപ്പും ഇട്ട് യോജിപ്പിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക. അതു പുളിശ്ശേരിയിലേക്ക് ചേർക്കാം.

English Summary : Pachapulissery, Curry Recipe for Meals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com