ADVERTISEMENT

ഇനി ബ്രഡ് ഉണ്ടാക്കാൻ അവ്നും വേണ്ട ലോഫ് പാനും വേണ്ട. മുട്ടയും പാലുമൊന്നുമില്ലാതെ കുക്കറിലുണ്ടാക്കാം സൂപ്പർ സോഫ്റ്റായ കിടിലൻ ബ്രഡും ബണ്ണും. അതും വളരെ എളുപ്പത്തിൽ വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയാറാക്കാം.

ചേരുവകൾ

  • ഇൻസ്റ്റന്റ് യീസ്റ്റ് – 2 ടീസ്പൂൺ 
  • പഞ്ചസാര –1 ടേബിൾ സ്പൂൺ
  • ഇളം ചൂടുള്ള വെള്ളം – 1 കപ്പ് (ഏകദേശം) 
  • മൈദ – 3 കപ്പ് 
  • ഓയിൽ – 3 ടേബിൾ സ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന് 
  • ബട്ടർ – 2 ടേബിൾ സ്പൂൺ 
  • വെളുത്ത എള്ള് (അലങ്കരിക്കാൻ)

തയാറാക്കുന്ന വിധം 

  • ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ യീസ്റ്റ്, 1 ടേബിൾസ്പൂൺ പഞ്ചസാര, അര കപ്പ് ഇളം ചൂടുവെള്ളം എന്നിവ ചേർത്ത് 10 മിനിറ്റ് പുളിക്കാൻ വയ്ക്കുക.
  • ഇതിലേക്ക് 3 കപ്പ് മൈദയും 3 ടേബിൾസ്പൂൺ ഓയിലും അര ടീസ്പൂൺ ഉപ്പും ചേർത്ത് ഇളം ചൂട് വെള്ളത്തിൽ കുഴക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ ബട്ടർ ചേർത്ത് മയപ്പെടുന്നത് വരെ കുഴയ്ക്കുക. മുകളിൽ ഓയിൽ പുരട്ടി അടച്ച് വച്ച് ഒരു മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
  • ശേഷം മാവ് പകുതിയാക്കി ഒരു ഭാഗം ബ്രഡിനും ബാക്കി ഭാഗം ബണ്ണിനും ഉരുട്ടി വച്ച് കവർ ചെയ്ത് പൊങ്ങാൻ വയ്ക്കുക.
  • ഇതിനു മുകളിൽ ബട്ടറോ തണുത്ത വെള്ളമോ പാലോ ബ്രഷ് ചെയ്ത് ബേക്ക് ചെയ്യാം.ആവശ്യമെങ്കിൽ മുകളിൽ വെളുത്ത എള്ളും ഇട്ടു കൊടുക്കുക.
  • പ്രഷർ കുക്കറിന്‍റെ വെയ്റ്റ് എടുത്ത് മാറ്റി അകത്തു ഉയരത്തിനു എന്തെങ്കിലും തട്ട് വയ്ക്കുക. കുക്കർ 5 മിനിറ്റ് ചൂടാക്കിയ ശേഷം തയാറാക്കിയ ബണ്ണിന്റെയും ബ്രഡിന്റെയും മാവ് ഇതിൽ അടച്ചു വച്ച് ചെറിയ തീയിൽ 25 മുതൽ 30 മിനിറ്റ് വരെ അല്ലെങ്കിൽ മുകൾ ഭാഗം ബ്രൗൺ ആകുന്നത് വരെ വേവിക്കുക.
  • പുറത്തെടുത്ത ശേഷം തുണി കൊണ്ട് കവർ ചെയ്ത് അഞ്ചു മിനിറ്റ് വയ്ക്കുക. എന്നിട്ട് ബട്ടർ തടവി ഉപയോഗിക്കാം.

English Summary : Homemade Bread And Bun, Pressur Cooker Baking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com